വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്ക്കൂളിലെ ഓണാഘോഷ പരിപാടികൾ എൻ എസ് എസ് ഒറ്റപ്പാലം താലൂക്ക് യൂണിയൻ വൈസ് പ്രസിഡൻ്റ് എം.മോഹനൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എം.ശശികുമാർ സ്വാഗതം പറഞ്ഞു.പി ടി എ എക്സിക്യുട്ടീവ് അംഗങ്ങളായ ശ്രീജ, രാജി, സിന്ധു എന്നിവർ ആശംസകൾ നേർന്നു.സ്റ്റാഫ് സെക്രട്ടറി കെ.അജിത് തമ്പാൻ നന്ദി രേഖപ്പെടുത്തി. പൂക്കള മത്സരം, ഓണപ്പാട്ടുകൾ, ഓണക്കളികൾ, ഉറിയടി എന്നിവയും ഉണ്ടായിരുന്നു. എല്ലാ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഓണസദ്യയും ഉണ്ടായിരുന്നു. ഐ ടി ക്ളബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പൂക്കള മത്സരവും നടത്തി
No Comment.