anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

രമണീയം കഥകളി പുരസ്കാരം കലാമണ്ഡലം ശിവരാമൻ ഏറ്റുവാങ്ങി

ലക്കിടി.. പത്മഭൂഷൻ ഡോക്ടർ കലാമണ്ഡലം രാമൻകുട്ടി നായരുടെ സ്മരണാർത്ഥം നൽകുന്ന രമണീയം പുരസ്കാരം  പ്രശസ്ത ചുട്ടി കലാകാരൻ കലാമണ്ഡലം ശിവരാമൻ ഏറ്റുവാങ്ങി. നിരവധി വർഷമായി കഥകളി രംഗത്ത് അണിയറയിൽ ചുട്ടി വിഭാഗം കൈകാര്യം ചെയ്യുന്ന പ്രസിദ്ധ കലാകാരനാണ് ശിവരാമൻ. വെള്ളിനേഴി ഹൈസ്കൂളിൽ നിന്നും പഠനത്തിന് ശേഷം കലാമണ്ഡലത്തിൽചുട്ടി വിഭാഗത്തിൽ അധ്യാപകനായി ചേർന്നു. അക്കാലത്ത് പ്രസിദ്ധരായ കഥകളി കലാകാരന്മാർ കലാമണ്ഡലത്തിൽ ഉണ്ടായിരുന്നത് ശിവദാമന്റെ കഴിവ് പ്രകടിപ്പിക്കാൻ കൂടുതൽ അവസരങ്ങൾ ഒരുക്കി. അച്ഛനായ അണിയറ കലാകാരൻ നമ്പ്യാരത്ത് അപ്പുണ്ണി തരകന്റെ  മകനായ ശിവരാമൻ നിരവധി വിദേശയാത്രകൾ അടക്കം നടത്തിയിട്ടുണ്ട്. സ്വദേശത്തും വിദേശത്തുമായി ആയിരക്കണക്കിന് കിളിയരങ്ങുകളിൽ പ്രശസ്തരായ കഥകളി കലാകാരന്മാർക്ക് വേഷപ്പകർച്ച നൽകുന്നതിൽ അവസരം ലഭിച്ച അപൂർവ കലാകാരനാണ് കലാമണ്ഡലം ശിവരാമൻ. രാമൻകുട്ടി നായരാശാന്റെ പേരിലുള്ള രമനീയം കഥകളി പുരസ്കാരം തനിക്ക് ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് കലാമണ്ഡലം ശിവരാമൻ പറഞ്ഞു.

 

 

Spread the News

Leave a Comment