കൊച്ചി. അസോചം കേരള സ്റ്റേറ്റ് ഡവലപ്പ്‌മെന്‍റ് കൌണ്‍സിലിന്‍റെ നേതൃത്വത്തില്‍
‘സമഗ്രവും സുസ്ഥിരവുമായ വളർച്ചയ്ക്ക്, കരുത്തുറ്റ കയറ്റുമതി സാഹചര്യങ്ങളും വാണിജ്യ സാമ്പത്തിക അവസരങ്ങളും’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. എറണാകുളം അബാദ് പ്ലാസ ഹോട്ടലില്‍ വച്ച് നടന്ന സെമിനാര്‍ അസോചം കേരള സ്റ്റേറ്റ് ഡെവലപ്പ്‌മെന്‍റ് കൌണ്‍സിലിന്‍റെ ചെയര്‍മാനും ,കേരള ചേമ്പര്‍ ഓഫ് കൊമേഴ്സ് ഡയറക്ടറുമായ രാജ സേതുനാഥ് ഉദ്ഘാടനം ചെയ്തു. അസോചം ദക്ഷിണ മേഖല ഡയറക്ടർ ഉമ എസ്.നായര്‍ ,ഡി.ജി.എഫ്.ടി അസിസ്റ്റന്റ് ഡയറക്ടർ ജനറല്‍ ഹസ്സന്‍ ഉസൈദ്,ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ അസ്സിസ്റ്റന്റ് ഡയറക്ടർ രാജീവ് എം.സി, റീ സര്‍ജന്റ് ഇന്ത്യ ഡയറക്ടർ കെ. കെ. ഗുപ്ത തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു സംസാരിച്ചു. എക്സിം ബാങ്ക്, മണപ്പുറം ഫിനാന്‍സ്,ഇ.സി.ജി.സി, എസ്.ബി.ഐ, കാനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, എന്‍.എസ്.ഇ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികളും സെമിനാറില്‍ പങ്കെടുത്തു.
No Comment.