anugrahavision.com

Onboard 1625379060760 Anu

രാജി രാമൻ സംഗീത ലോകത്തെ അതുല്യ പ്രതിഭ

ചേർപ്പുളശ്ശേരി. സംഗീതരംഗത്ത് നിരവധി ശിഷ്യഗണങ്ങൾ ഉള്ള രാജീ രാമന്റെ വേർപാട് ചെർപ്പുളശ്ശേരിയിലെ സംഗീത മേഖലയ്ക്ക് തീരാനഷ്ടമാണ്. പുത്തനാൽക്കല് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി സംഗീത രാവുകൾക്ക് രാജീ രാമന്റെ സാന്നിധ്യം ഏറെ വിലപ്പെട്ടതായിരുന്നു.
നവരാത്രി സംഗീതോത്സവത്തിന്റെ അവസാന ദിനത്തിൽ നടക്കുന്ന പഞ്ചരത്ന കീർത്തനാലാപനത്തിൽ രാജീ രാമൻ ഇക്കാലമത്രയും പങ്കെടുത്തു. നിരവധി ശിഷ്യ സമ്പത്താണ് സംഗീതത്തിൽ രാജി ടീച്ചർക്കുള്ളത്. രാജീ രാമന്റെ വേർപാടിൽ പി ശ്രീകുമാർ, കെ ബി രാജേന്ദ്രൻ,ജി സുബ്രഹ്മണ്യൻ, കെ ബി രാജനന്ദ്, ജയറാം കാറൽമണ്ണ തുടങ്ങി നിരവധി പേർ അനുശോചനം അറിയിച്ചു. രാവിലെ 9 മണിക്ക് രാജി രാമന്റെ സംസ്കാരം ഐവർ മഠത്തിൽ നടക്കും

Spread the News
0 Comments

No Comment.