anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

വെള്ളനാട് നാരായണൻ സ്മാരക പുരസ്കാരം സലിൻ മാങ്കുഴിക്ക്*

കൊച്ചി. ഗാനരചയിതാവും തിരക്കഥാകൃത്തുമായിരുന്ന വെള്ളനാട് നാരായണൻ്റെ സ്മരണാർത്ഥം ആൾ ഇന്ത്യാ വീരശൈവ മഹാസഭ ഏർപ്പെടുത്തിയ നാലാമത് സാഹിത്യ പുരസ്കാരത്തിന് സലിൻ മാങ്കുഴി അർഹനായി. തിരുവിതാംകൂർ ചരിത്രത്തെ ആസ്പദമാക്കി സലിൻ എഴുതി ചിന്ത പബ്ളിഷേഴ്സ് പ്രസിദ്ധീകരിച്ച എതിർവാ എന്ന നോവലിന്റെ രചനയ്ക്കാണ് പുരസ്കാരം. ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് അഡീഷണൽ ഡയറക്ടറാണ് സലിൻ മാങ്കുഴി. പേരാൾ, പത യു/എ. എന്നിവയാണ് സലിന്റെ മറ്റു കൃതികൾ.സെപ്റ്റംബർ ഒന്നിന് വെള്ളനാട് നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യുമെന്ന് വീരശൈവ മഹാസഭ സെക്രട്ടറി ജി. അനിൽകുമാർ അറിയിച്ചു*.

Spread the News

Leave a Comment