anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന് തിളക്കമാർന്ന സാമ്പത്തിക നേട്ടം; നാലാം പാദത്തിൽ വരുമാനത്തിലും ലാഭത്തിലും വൻ വളർച്ച

കൊച്ചി, ഏപ്രിൽ 30, 2026:* ഇന്ത്യയിലെ പ്രമുഖ ആരോഗ്യ സേവനദാതാക്കളായ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ, 2026 മാർച്ചിൽ അവസാനിച്ച പാദത്തിലെ സാമ്പത്തിക ഫലങ്ങൾ പുറത്തുവിട്ടു.

“ബ്ലാക്ക്‌സ്റ്റോണുമായി സഹകരിച്ച് ആസ്റ്റർ ഡിഎം ഹെൽത്ത്‌ക്കെയറും ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡും തമ്മിലുള്ള ലയന നടപടികൾ 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ തന്നെ പൂർത്തിയാകുമെന്ന് ഏറെ സന്തോഷത്തോടെ അറിയിക്കുന്നു. 96.68% വോട്ടുകളോടെ ഓഹരിയുടമകൾ നൽകിയ പിന്തുണ ഞങ്ങളുടെ ലക്ഷ്യങ്ങളിലുള്ള വിശ്വാസമാണ് പ്രകടമാക്കുന്നത്. ലയിപ്പിച്ചു രൂപീകരിക്കുന്ന പുതിയ ശൃംഖലയ്ക്ക് 28 നഗരങ്ങളിലായി 10,623 കിടക്കകളുണ്ടാകും. വരും വർഷങ്ങളിൽ ഇത് 4445 കിടക്കകൾ കൂടി വർദ്ധിച്ച് 15,500ലധികം കിടക്കകൾ ആയി മാറും. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്ന് ആരോഗ്യ സേവനദാതാക്കളിൽ ഒന്നായി ആസ്റ്റർ ഗ്രൂപ്പ് മാറും” ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

വരുമാനത്തിൽ 18 ശതമാനവും പ്രവർത്തന ലാഭത്തിൽ 31 ശതമാനവും വളർച്ച നേടാനായി. അടുത്തിടെ പ്രവർത്തനം ആരംഭിച്ച കാസർകോട് യൂണിറ്റിലെ വിവരങ്ങൾ കൂടാതെയുള്ള കണക്കുകളാണിവ. ചെലവ് നിയന്ത്രിച്ചും പ്രവർത്തനക്ഷമത വർദ്ധിപ്പിച്ചുമാണ് ലാഭനിരക്ക് 21.7 ശതമാനമായി മെച്ചപ്പെടുത്താൻ ഞങ്ങൾക്ക് സാധിച്ചത്.” എന്നും ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

ഇന്ത്യയിലെ പ്രവർത്തന മികവ്

ബാഹ്യഘടകങ്ങളുടെ സമ്മർദ്ദങ്ങൾക്കിടയിലും ആസ്റ്റർ ശൃംഖലയിലെ ആശുപത്രികൾ, ക്ലിനിക്കുകൾ, ലാബുകൾ എന്നിവയെല്ലാം മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്.

● കിടത്തിച്ചികിത്സാ വിഭാഗത്തിൽ ഒരു രോഗിയിൽ നിന്നുള്ള ശരാശരി വരുമാനം (ARPP IP) 9% വർധിച്ച് 1,25,234 രൂപയായി.

● ചികിത്സ തേടിയെത്തിയവരുടെ എണ്ണത്തിൽ 15% വർധനവുണ്ടായി. ഇതിൽ കിടത്തിച്ചികിത്സാ വിഭാഗത്തിൽ 7 ശതമാനവും ഒപി വിഭാഗത്തിൽ 15 ശതമാനവുമാണ് വളർച്ച.

● വിദേശത്തു നിന്നുള്ള രോഗികളിൽ നിന്നുള്ള വരുമാനത്തിൽ 41% വളർച്ച രേഖപ്പെടുത്തി. ഇതിൽ കേരളത്തിലെ മെഡിക്കൽ ടൂറിസം വരുമാനത്തിൽ മാത്രം 51 ശതമാനത്തിന്റെ വർധനവുണ്ടായി.

● ഹൃദ്രോഗ ചികിത്സാ വിഭാഗത്തിൽ 25 ശതമാനവും അർബുദ ചികിത്സാ വിഭാഗത്തിൽ 23 ശതമാനവും വരുമാന വളർച്ചയുണ്ടായി.

● ആസ്റ്റർ ലാബ്‌സ് ശൃംഖലയുടെ പ്രവർത്തന ലാഭം 181% എന്ന അമ്പരപ്പിക്കുന്ന കുതിച്ചുചാട്ടമാണ് നടത്തിയത്. ലാഭവിഹിതം 6.2 ശതമാനത്തിൽ നിന്ന് 14.7 ശതമാനമായി ഉയർന്നു.

പ്രധാന ആശുപത്രികളുടെ പ്രവർത്തനം

● പ്രധാന ആശുപത്രികളുടെ ലാഭവിഹിതം 23.1% ആയി (കാസർഗോഡ് യൂണിറ്റ് മാറ്റിനിർത്തിയാൽ 24.3%).

● ഇതിൽ ദീർഘനാളായി പ്രവർത്തിച്ചുവരുന്ന ആശുപത്രികളിൽ നിന്നുള്ള നേട്ടം 26.2% വളർന്നു (കഴിഞ്ഞവർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയത് 22.9% വളർച്ചയായിരുന്നു).

● ആസ്റ്റർ മെഡ്‌സിറ്റി (കൊച്ചി): മെഡ്‌സിറ്റിയുടെ വരുമാനത്തിൽ 16 ശതമാനവും പ്രവർത്തന ലാഭത്തിൽ 26 ശതമാനവും വർധനവുണ്ടായി. 32.5 ശതമാനമെന്ന മികച്ച ലാഭവിഹിതമാണ് സ്ഥാപനം നേടിയത്.

● ആസ്റ്റർ മിംസ് (കോഴിക്കോട്): വരുമാനത്തിൽ 21 ശതമാനവും പ്രവർത്തന ലാഭത്തിൽ 41 ശതമാനവും വളർച്ച കൈവരിച്ചു.

● ആസ്റ്റർ വൈറ്റ്ഫീൽഡ് (ബംഗളൂരു): വരുമാനത്തിൽ 15 ശതമാനവും പ്രവർത്തന ലാഭത്തിൽ 38 ശതമാനവും വർധനവ് രേഖപ്പെടുത്തി.

മേഖലാ അടിസ്ഥാനത്തിലുള്ള പ്രകടനം

● കേരളത്തിൽ ചികിത്സ തേടിയ രോഗികളുടെ എണ്ണം 20% വർധിച്ചതോടെ വരുമാനത്തിൽ 21% വളർച്ചയുണ്ടായി. പ്രവർത്തനലാഭത്തിലും 27 ശതമാനത്തിന്റെ വർധനയുണ്ട്. (കാസർഗോഡ് യൂണിറ്റ് ഒഴികെ 35%). ഇതിൽ 23.5% ആണ് സ്ഥാപനത്തിന്റെ ലാഭവിഹിതം.

● ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നുള്ള വരുമാനം 30 ശതമാനവും പ്രവർത്തന ലാഭം 113 ശതമാനവുമാണ് വർധിച്ചത്. ഈ സംസ്ഥാനങ്ങളിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തിലും 20% വർധനയുണ്ടായി.

● കർണാടകം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ വരുമാനം 25 ശതമാനവും പ്രവർത്തനലാഭം 24.5 ശതമാനവും വളർന്നു.

ലയന നടപടികൾ അതിവേഗം പുരോഗമിക്കുന്നു

ലയനത്തിന് ഓഹരി ഉടമകളുടെയും കടപ്പത്ര ഉടമകളുടെയും അംഗീകാരം കമ്പനിക്ക് ലഭിച്ചു കഴിഞ്ഞു. ഇനി നാഷണൽ കമ്പനി ലോ ട്രിബ്യൂണലിൽ (NCLT) നിന്നുള്ള അന്തിമ ഉത്തരവ് കൂടി ലഭിക്കേണ്ടതുണ്ട്. ലയനത്തിന് മുന്നോടിയായി ആസ്റ്ററിന്റെ 3.6% ഉടമസ്ഥാവകാശം ബ്ലാക്‌സ്‌റ്റോണിനും ടിപിജിക്കും കൈമാറി. ക്വാളിറ്റി കെയർ ഇന്ത്യയുടെ 5% ഉടമസ്ഥാവകാശം ആസ്റ്ററും സ്വീകരിച്ചു. നിലവിലുള്ള എല്ലാ നിക്ഷേപകരെയും പങ്കാളികളെയും വിശ്വാസത്തിലെടുക്കാനും കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്.

2027 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ (Q1 FY27) എല്ലാ നടപടികളും പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലയനത്തിന് ശേഷം 39 ആശുപത്രികളും 10,620ലധികം കിടക്കകളുമായി ഇന്ത്യൻ ആരോഗ്യരംഗത്തെ കരുത്തുറ്റ സാന്നിധ്യമായി ആസ്റ്റർ മാറും.

ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡിന്റെ (QCIL) പ്രകടനം

2026 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡ് ശ്രദ്ധേയമായ മുന്നേറ്റമാണ് നടത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് വരുമാനം 18% വർധിച്ച് 1,178 കോടി രൂപയിലെത്തി. പ്രവർത്തന ലാഭം 23% ഉയർന്ന് 272 കോടി രൂപയായി. കാര്യക്ഷമമായ പ്രവർത്തനങ്ങളിലൂടെയും അച്ചടക്കത്തോടെയുള്ള ചെലവ് നിയന്ത്രണത്തിലൂടെയും ലാഭവിഹിതം 23.1ശതമാനമായി നിലനിർത്താൻ കമ്പനിക്ക് സാധിച്ചു. മികച്ച ചികിത്സാ രീതികൾ നടപ്പിലാക്കിയതോടെ രോഗികൾ ആശുപത്രിയിൽ കഴിയേണ്ടി വരുന്ന ശരാശരി സമയം 3.94 ദിവസമായി കുറഞ്ഞു. ഇത് ആശുപത്രിയുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും കൂടുതൽ രോഗികൾക്ക് മികച്ച സേവനം വേഗത്തിൽ ലഭ്യമാക്കാനും സഹായിച്ചു.

ലയനത്തിന് ശേഷമുള്ള സംയുക്ത പ്രകടനം

നാലാം പാദത്തിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ഈ സംയുക്ത സംരംഭം സാമ്പത്തികമായി കരുത്തുറ്റ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ആകെ വരുമാനം 18% ശതമാനം വർധിച്ച് 2,361 കോടി രൂപയായി. പ്രവർത്തനലാഭം 25% വർധിച്ച് 517 കോടി രൂപയിലെത്തി (കാസർകോട് യൂണിറ്റിന്റെ കണക്കുകൾ ഒഴിവാക്കിയാൽ പ്രവർത്തന ലാഭത്തിലെ വർധന 27 ശതമാനമാണ്). 21.9 ശതമാനമെന്ന മികച്ച ലാഭവിഹിതവും 21.2 ശതമാനമെന്ന മൂലധന ലാഭവും (ROCE) വരാനിരിക്കുന്ന സംയുക്ത സ്ഥാപനത്തിന്റെ വിപുലമായ വളർച്ചാ സാധ്യതകളെയും പ്രവർത്തന മികവിനെയും അടിവരയിടുന്നതാണ്.

Spread the News

Leave a Comment