ചെറുപ്പുളശ്ശേരി നഗരസഭയുടെ ജനദ്രോഹ നയങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് ചെർപ്പുളശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി.
യൂത്ത് കോൺഗ്രസ് ചെർപ്പുളശ്ശേരി മണ്ഡലം പ്രസിഡണ്ട് അനീസ് മുടിക്കുന്നൻ അധ്യക്ഷനായി, ചെർപ്പുളശ്ശേരി നഗരസഭ പ്രതിപക്ഷ നേതാവ് കെ എം ഇസ്ഹാഖ് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മുൻ നിയോജകമണ്ഡലം പ്രസിഡന്റ് പി സുബീഷ് മുഖ്യപ്രഭാഷണം നടത്തി,യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വക്കേറ്റ് പിആർ ജീഷിൽ,വിനോദ് കളത്തൊടി,കെ ടി രതിദേവി, ഷമീർ ഇറക്കിങ്ങൽ,സഞ്ജീദ് ഒറവൻ കുന്നത്, പി ആഷിക്, അർജുൻ അശോകൻ, പി അക്ബറലി,വി ജി ദീപേഷ്, പി സുഭാഷ് കൗൺസിലർമാർ എന്നിവർ നേതൃത്വം കൊടുത്തു.
No Comment.