കൊച്ചി. വിനോദ് കോവൂർ പറയുന്നു. കഴിഞ്ഞ പതിനാല് വർഷമായ് മറിമായത്തിൽ ഒത്തിരി തവണ പോലീസ് വേഷം ചെയ്തിട്ടുണ്ട് ഇപ്പോഴിതാ മറിമായം സിനിമ പഞ്ചായത്ത് ജെട്ടിയിലും പോലീസ് തന്നെ നാട്ടുകാർ അപ്പു സാർ എന്ന് വിളിക്കുന്ന പഞ്ചായത്തിലെ ഏക പോലീസ് പഞ്ചായത്ത് പ്രസിഡൻൻ്റ് കമലയുടെ ഏക ഭർത്താവ്
പോലീസ് വേഷമാണെങ്കിലും ഈ കഥാപാത്രത്തിൽ ഒരു ട്വിസ്റ്റ് ഉണ്ട് അത് ഞാൻ ഇപ്പോൾ പറയുന്നില്ല സിനിമ കാണുമ്പോൾ നിങ്ങൾ അറിഞ്ഞാൽ മതി സിനിമയിലെ മുഴുനീള കഥാപാത്രമൊന്നുമല്ല അപ്പു സാർ ഒരു കൊച്ചു കഥാപാത്രം
ജൂലൈ 26ന് കേരളത്തിലും പ്രവാസ ലോകത്തും ഞങ്ങളുടെ സിനിമ റിലീസ് ആണ്
നാട്ടിൻപുറത്തിൻ്റെ നന്മയുള്ള ലാളിത്യമുള്ള ഈ സിനിമയിൽ ഒത്തിരി ചിരിക്കാനും ചിന്തിക്കാനുമുള്ള സന്ദർഭങ്ങൾ ഞങ്ങൾ ഒരുക്കീട്ടുണ്ട് മറിമായം ഭാഷയിൽ പറഞ്ഞാൽ ഒരു കർക്കിടക ചിരി കഞ്ഞി ഞങ്ങൾ ഒരുക്കീട്ടുണ്ട് നിങ്ങൾ കുടുംബ സമേതം തിയേറ്ററിൽ ചെന്ന് വലിയ വാദങ്ങൾ ഒന്നുമില്ലാത്ത കൊച്ചു സിനിമ കണ്ട് വിജയിപ്പിക്കണമെന്ന് വിനീത പൂർവ്വം അപേക്ഷിക്കുന്നു
No Comment.