anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ചെർപ്പുളശ്ശേരി ടൗണിൽ ആവശ്യമായ സ്ഥലങ്ങളിൽ സിഗ്നലുകൾ സ്ഥാപിക്കണം

ചെർപ്പുളശ്ശേരി ടൗണിൽ ആവശ്യമായ സ്ഥലങ്ങളിൽ സിഗ്നലുകൾ സ്ഥാപിക്കണെന്ന് ഓട്ടോ ടാക്സി ടെമ്പോ ഡ്രൈവേഴ്‌സ് യൂണിയൻ സിഐടിയു ചെർപ്പുളശ്ശേരി മുൻസിപ്പൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ചെർപ്പുളശ്ശേരി എകെജി മന്ദിരത്തിൽ നടന്ന സമ്മേളനം യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ഇ ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡന്റ്‌ വീരാൻ ഷരീഫ് അധ്യക്ഷനായി. മുനിസിപ്പൽ ജോയിന്റ് സെക്രട്ടറി എൻ കെ സതീശൻ രക്തസാക്ഷി പ്രമേയവും, മുൻസിപ്പൽ ട്രഷറര്‍ പി ബിജു അനുശോചന പ്രമേയവും, മുനിസിപ്പൽ സെക്രട്ടറി സി അനന്തനാരായണൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ഐ ഷാജു, വി കണ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വീരാൻഷരീഫ്( പ്രസിഡന്റ്‌), സി അനന്തനാരായണൻ(സെക്രട്ടറി), പി ബിജു(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

Spread the News

Leave a Comment