anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ചലച്ചിത്ര താരങ്ങളുടെ സംഘടന അമ്മയ്ക്ക് അഡ്ഹോക്ക് കമ്മിറ്റി… രമേശ് പിഷാരടി കൺവീനർ

കൊച്ചി. മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയ്ക്ക് അഡ് ഹോക്ക് കമ്മിറ്റി നിലവിൽ വന്നു. ഇന്ന് ചേർന്ന ജനറൽബോഡി യോഗത്തിൽ നിന്നും 18 അംഗ ഭരണസമിതി രാജിവച്ചതിനെത്തുടർന്നാണ് താൽക്കാലികമായി കമ്മിറ്റി രൂപീകരിക്കാൻ താരങ്ങൾ തീരുമാനിച്ചത്. ഇതനുസരിച്ച് രമേശ് പിഷാരടിയെ കൺവീനറായും,കെ ബി ഗണേഷ് കുമാർ, സുരേഷ് കൃഷ്ണ, ഡോക്ടർ റോണി, സാദിഖ്, ആശ അരവിന്ദ്, കലാഭവൻ ഷാജോൺ, കൃഷ്ണപ്രഭ, ദേവി ചന്ദന എന്നിവരെയും തിരഞ്ഞെടുത്തു. നാലു മാസത്തിനകം ജനറൽബോഡി വിളിച്ചുകൂട്ടി പുതിയ കമ്മറ്റി രൂപീകരിക്കണം എന്നാണ് ബൈലോയിൽ പറയുന്നത്. ഇതനുസരിച്ച് പുതിയ ഭാരവാഹികളെ തിരഞ്ഞെടുപ്പ് പ്രസിഡണ്ട് സെക്രട്ടറി ഖജാൻജി എന്നിവരെ പുതിയതായി തെരഞ്ഞെടുക്കും. അമ്മ സംഘടനയെ നിർജീവമാക്കാൻ ആരും ശ്രമിക്കരുതെന്നും അതിനെയെല്ലാം ഒറ്റക്കെട്ടായി താര സംഘടന അണിനിരക്കുമെന്നും നടൻ മോഹൻലാൽ പറഞ്ഞു. മമ്മൂട്ടി സുരേഷ് ഗോപി തുടങ്ങിയ നടന്മാർ ഒന്നും തന്നെ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. സംഘടനയിലെ പ്രശ്നങ്ങളെ തുടർന്ന് നിലവിൽ പ്രസിഡന്റ് ആയിരുന്ന ശ്വേതാ മേനോൻ അമ്മ സംഘടനയിൽ നിന്ന് തന്നെ രാജിവെച്ചതായി അറിയിച്ചു.

Spread the News

Leave a Comment