anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

സി കെ കുഞ്ഞാലൻ മാസ്റ്റർ സ്മാരക അവാർഡ് ഞരളത്ത് ഹരിഗോവിന്ദൻ ഏറ്റുവാങ്ങി

ചെർപ്പുളശ്ശേരി. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് അടക്കം വാങ്ങിയ പ്രശസ്ത സോപാന കലാകാരൻ ഞരളത്ത് രാമ പൊതുവാളുടെ മകൻ പ്രശസ്ത സോപാനസംഗീതജ്ഞൻ  ഞരളത്ത് ഹരിഗോവിന്ദൻ സി.കെ  കുഞ്ഞാലൻ മാസ്റ്റർ സ്മാരക അവാർഡ് ഏറ്റുവാങ്ങി.1783098990455 (1)

കേരള പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ ആണ് ഹരിഗോവിന്ദന് അവാർഡ് സമ്മാനിച്ചത്.  ചെർപ്പുളശ്ശേരി ലക്ഷ്മി കല്യാണമണ്ഡപത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. മന്ത്രി എൻ ഷംസുദ്ദീനെ ചടങ്ങിൽ ആദരിച്ചു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് മരക്കാർ മാരായമംഗലം, കെപിസിസി സെക്രട്ടറി ഹരിഗോവിന്ദൻ മുസ്ലിം ലീഗ് നേതാക്കളായ കെ കെ എ അസീസ്, ചെർപ്പുളശ്ശേരി നഗരസഭ കൗൺസിലർ സി എ ബക്കർ, ഷാനവാസ് ബാബു, രായിൻ കീഴ്ശ്ശേരി, പി അബ്ദുറഹിമാൻ, എൻ കെ ബഷീർ,തുടങ്ങിയ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

 

 

Spread the News

Leave a Comment