കൊട്ടാരക്കരയിലെ ടിപ്പര്‍ ലോറി അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള സര്‍ക്കാരിന്റെ ധനസഹായം കൊടിക്കുന്നില്‍ സുരേഷ് എംപി, ജില്ലാ കലക്ടര്‍ ആനി ജൂലാ തോമസ് എന്നിവര്‍ ചേര്‍ന്ന് കൈമാറി. വീടുകള്‍ സന്ദര്‍ശിച്ചാണ് ഇരുവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിച്ച 5 ലക്ഷം രൂപ നല്‍കിയത്. അപകടത്തില്‍ ജീവന്‍ നഷ്ടമായ കെഎസ്ആര്‍ടിസി ജീവനക്കാരനും നെടുവത്തൂര്‍ സ്വദേശിയുമായ അജയകുമാര്‍(45), കടലാവിള കാര്‍മല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ പാര്‍ഥിപ് (15), ഒടുവട്ടൂര്‍ സ്വദേശി ഹരിലാല്‍(54) എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് സമാശ്വാസ ധനസഹായം ലഭിച്ചത്.
ടിപ്പര്‍ ലോറികളുടെ പരിശോധന, സമയനിയന്ത്രണം, ലോഡ് കയറ്റുന്ന പരിധി എന്നിവ കൂടുതല്‍ കര്‍ക്കശമായി നടപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
*സിവില്‍ സ്റ്റേഷനില്‍ ശുചീകരണ യജ്ഞം*
*ശനിയാഴ്ച ‘ഡ്രൈ ഡേ*’
സിവില്‍ സ്റ്റേഷനിലെയും പരിസരത്തെയും ശുചിത്വം ഉറപ്പാക്കുന്നതിനും പകര്‍ച്ചവ്യാധികള്‍ക്കെതിരെ മുന്‍കരുതലിനുമായി ശനിയാഴ്ച (ജൂലൈ 4) ശുചീകരണ യജ്ഞം. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍. രാവിലെ 9 മുതല്‍ പരിസരവും ഓഫീസുകളും വൃത്തിയാക്കും. വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ ശുചിയാക്കുന്നതിനൊപ്പം പഴയസാമഗ്രികള്‍ നീക്കം ചെയ്ത് പരിസരം പൂര്‍ണമായും വൃത്തിയാക്കും. ഓഫീസുകളില്‍നിന്ന് ശേഖരിക്കുന്ന പാഴ് വസ്തുക്കള്‍ ഹരിതകര്‍മ്മ സേനയ്ക്ക് കൈമാറും.
സിവില്‍ സ്റ്റേഷനില്‍ എത്തുന്ന പൊതുജനങ്ങളും ശുചിത്വം പാലിക്കുന്നതില്‍ പൂര്‍ണ്ണമായി സഹകരിക്കണമെന്നും മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയാതെ നിശ്ചിത സ്ഥലങ്ങളില്‍ മാത്രം നിക്ഷേപിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു
*ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സുകള്‍*
കടപ്പാക്കട സര്‍ക്കാര്‍ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്റ്യൂട്ടില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ആന്‍ഡ് ബെവറെജസ് എന്നീ ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സുകളില്‍ സീറ്റ് ഒഴിവുണ്ട്. എസ്.എസ്.എല്‍.സി /പ്ലസ് ടു/ ടി.സി. എന്നിവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍: 0474 2767635.
*ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സ്*
അസാപ് കേരളയില്‍ ആയൂര്‍വേദ തെറാപ്പിസ്റ്റ് കോഴ്സിന് പ്രവേശനം ആരംഭിച്ചു.യോഗ്യത: പ്ലസ് ടു. പ്രായപരിധി : 18-40 വയസ്. ജൂലൈ 15വരെ അപേക്ഷിക്കാം. പരിശീലന കേന്ദ്രം: ഡി ഹീല്‍ ആയുര്‍വേദ, തങ്കശ്ശേരി, കൊല്ലം. രജിസ്ട്രേഷന്: https://form.svhrt.com/68f8741cd18fe30ebda104 ഫോണ്‍: 9495999782, 6238984094, 9495999672.
*തിയതി നീട്ടി*
എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ഇന്‍ഫെക്ഷന്‍ പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 15വരെ നീട്ടി. ഡോക്ടര്‍മാര്‍, ഡിപ്ലോമയോ ഡിഗ്രിയോ ഉള്ള നഴ്‌സിംഗ്, പാരാമെഡിക്കല്‍, അഡ്മിനിസ്ട്രേറ്റീവ് പ്രൊഫഷണലുകള്‍ക്ക് https://app.srccc.in/register മുഖേന അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്: എന്‍.എസ് സേവനകേന്ദ്രം കോംപ്ലക്സ്, എന്‍.എസ് ഹോസ്പിറ്റല്‍, കൊല്ലം 691020. ഫോണ്‍: 9048110031, 8075553851.
*കോഴ്സ് പ്രവേശനം*
കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളജില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്സിലെ പ്രവേശനത്തിന് അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു/ തതുല്ല്യം. കോഴ്സ് കാലാവധി: ആറ് മാസം. എസ്.സി/എസ്.ടി /ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് സ്റ്റൈപന്റ് ലഭിക്കും. ഫോണ്‍: 8547005083, 9447488348.
*ഹ്രസ്വകാല കോഴ്സുകള്‍*
പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഇലക്ട്രിക്കല്‍ വയര്‍മാന്‍, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍ ആന്‍ഡ് ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫിറ്റ്നസ് ട്രെയിനിങ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഇന്റര്‍നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ ആന്റ് ലോജിസ്റ്റിക്സ് മാനേജ്‌മെന്റ് എന്നിവയാണ് കോഴ്സുകള്‍. ഫോണ്‍: 7736220294, 7907114230.
*ധനസഹായത്തിന് അപേക്ഷിക്കാം*
പട്ടികവര്‍ഗ്ഗ വികസന വകുപ്പ് 2025-26 വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി, പി.ജി കോഴ്സുകളില്‍ ആദ്യാവസരത്തില്‍ തന്നെ ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ച പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പ്രോത്സാഹന ധനസഹായം നല്‍കുന്നു. കൊല്ലം/ആലപ്പുഴ ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച് ആദ്യതവണ തന്നെ ഉന്നത വിജയം കരസ്ഥമാക്കിയ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പേര്, മേല്‍വിലാസം, ജാതി, വിജയിച്ച കോഴ്സ്, രജിസ്റ്റര്‍ നമ്പര്‍, ഓരോ വിഷയത്തിനും ലഭിച്ച ഗ്രേഡ്, പഠിച്ചിരുന്ന സ്ഥാപനത്തിന്റെ മേല്‍വിലാസം എന്നിവ രേഖപ്പെടുത്തി വിജയം നേടിയ കോഴ്‌സിന്റെ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ജാതി സര്‍ട്ടിഫിക്കറ്റ്, വിദ്യാര്‍ഥിയുടെ ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം ജൂലൈ 15നകം ജില്ലാ പട്ടികവര്‍ഗ്ഗ വികസന ആഫീസര്‍, ജില്ലാ പട്ടികവര്‍ഗ്ഗ വികസന ആഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, രണ്ടാംനില, പുനലൂര്‍ പി.ഒ, പിന്‍- 691305 വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍ : 0475 2222353.
*വോക്ക് ഇന്‍ ഇന്റര്‍വ്യൂ*
കിഴക്കേ കല്ലട ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് അഞ്ചിലേക്ക് ആശാവര്‍ക്കറെ നിയമിക്കുന്നതിന് ജൂലൈ ഒമ്പതിന് രാവിലെ 11ന് വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യത: എസ്.എസ്.എല്‍.സി. പ്രായപരിധി: 25 – 45 വയസ്. കിഴക്കേ കല്ലട പഞ്ചായത്തിലെ സ്ഥിര താമസക്കാരായ യുവതികള്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 2586688
*സ്പോട്ട് അഡ്മിഷന്‍*
കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളേജില്‍ ഇലക്ട്രോണിക്സ്, കംപ്യൂട്ടര്‍ എന്നീ ഡിപ്ലോമ എഞ്ചിനീയറിംഗ് കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലെ പ്രവേശനത്തിന് ജൂലൈ 13, 14 തീയതികളില്‍ സ്പോട്ട് അഡ്മിഷന്‍ നടത്തും. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ജൂലൈ 10 വരെ രജിസ്‌ട്രേഷന് അവസരം. ഫോണ്‍: 8547005083, 9447488348.
*സര്‍ട്ടിഫിക്കറ്റ് ഇന്‍ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് പ്രോഗ്രാം*
എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി. https://app.srccc.in/register മൂഖേന ജൂലൈ 15 വരെ അപേക്ഷിക്കാം. ജില്ലയിലെ പഠനകേന്ദ്രങ്ങള്‍: കരുനാഗപ്പള്ളി എ.എം ഹോസ്പിറ്റല്‍ (7034379209, 6282235571), അഞ്ചല്‍ ഭാരത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സ്, 9562399780, കൊട്ടാരക്കര വിജയ ഹോസ്പിറ്റല്‍ (0474 2653000), ശൂരനാട് പ്രശാന്തി ഹോസ്പിറ്റല്‍( 9645377388, 9072932932), കൊല്ലം നായേഴ്സ് ഹോസ്പിറ്റല്‍ (0474 2766180).
*ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ് പ്രോഗ്രാം*
എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ് പ്രോഗ്രാമിന് അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി. https://app.srccc.in/register മൂഖേന ജൂലൈ 15 വരെ അപേക്ഷിക്കാം. ജില്ലയിലെ പഠനകേന്ദ്രം ഭരണിക്കാവ് പദ്മാവതി ഹോസ്പിറ്റല്‍ (8129750079, 9447593828).
*തീയതി നീട്ടി*
സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന 4, 7, 10, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷന്‍ തീയതി ജൂലൈ 20 വരെ നീട്ടി. ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരതാ മിഷന്‍ ഓഫീസില്‍ രാവിലെ 11 മുതല്‍ വൈകിട്ട് നാല് വരെ സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യമുണ്ട്. തുടര്‍ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന അര്‍ഹരായ അപേക്ഷകര്‍ക്ക് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിച്ച് തത്സമയം രജിസ്റ്റര്‍ ചെയ്ത് പഠനം ആരംഭിക്കാം. ഫോണ്‍: 9846155731, 9560664283.
*ഐ .ടി .ഐ പ്രവേശനം*
ചന്ദനത്തോപ്പ് സര്‍ക്കാര്‍ ബേസിക് ട്രെയിനിംഗ് സെന്ററിലെ ഹോട്ടല്‍ മാനേജ്മെന്റ് കെമിക്കല്‍ പ്ലാന്റ് സെക്ടറുകളിലെ ഏകവല്‍സര, ദിവത്സര കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. https://itiadmissions.kerala.gov.in മുഖേന ജൂലൈ ആറ് വരെ അപേക്ഷിക്കാം. ഫോണ്‍ :9744213606, 9946627054, 9895399751.