ചെർപ്പുളശ്ശേരി| അറിവിൻ്റെയും ആദർശത്തിൻ്റെയും ഒരു നൂറ്റാണ്ട് പിന്നിടുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നൂറ് പ്രകാശ വർഷങ്ങൾ എന്ന പ്രമേയത്തിൽ ചെർപ്പുളശ്ശേരി സോൺ സെൻറിനറി അസംബ്ലി ഇന്ന് ഉച്ചയ്ക്ക് മൂന്നരക്ക് ചെർപ്പുളശ്ശേരി റോയൽ പ്ലാഴ ഓഡിറ്റോറിയത്തിൽ നടക്കും 1926ൽ സ്ഥാപിതമായത് മുതൽ പാരമ്പര്യ ഇസ്‌ലാമിക പണ്ഡിതർ ഉയർത്തിക്കാട്ടിയ മൂല്യാധിഷ്ഠിത പ്രവർത്തനങ്ങൾ സമൂഹത്തിൻ്റെ വിവിധ തലങ്ങളിലേക്ക് കൂടുതൽ ആഴത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശതാബ്ദി ആഘോഷങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത് ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് വിപുലമായ പദ്ധതികൾ നടപ്പാക്കുന്നുണ്ട്, സോൺ തല സെൻറിനറി അസംബ്ലി, സർക്കിൾ തലങ്ങളിൽ, സെൻറിനറി കണക്ട്, യൂണിറ്റ് തലങ്ങളിൽ സെൻറിനറി സഭ, സംഘടിപ്പിക്കും, സമസ്തയുടെ സന്ദേശം സമൂഹത്തിൻ്റെ എല്ലാവരിലേക്കും എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് മേൽ ഘടകങ്ങളുടെ നിർദേശ പ്രകാരം വിവിധ പോഷക സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സെൻറിനറി അസംബ്ലി നടക്കുന്നത്, പ്രമുഖ പണ്ഡിതന്മാർ സംഘടന നേതാക്കൾ സംബന്ധിക്കും, സമസ്ഥന RP മാരായ സിറാജുദ്ദീൻ സഖാഫി കൈപമംഗലം, ഉമർ മാസ്റ്റർ ഓങ്ങല്ലൂർ, സന്ദേശ പ്രഭാഷണങ്ങൾ നടത്തും, എസ് എം എ ജില്ലാ പ്രസിഡൻ്റ് സിദ്ദിഖ് ഫൈസി വാക്കട, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ മെൻറർ ഹംസ കാവുണ്ട, അബൂബക്കർ മുസ്‌ലിയാർ പൂതക്കാട്, അബ്ദുറശീദ് സഖാഫി പട്ടിശ്ശേരി, നാസർ ബാഖവി വീരമംഗലം, ജമാലുദ്ദീൻ ഫൈസി പൂതക്കാട്, വാപ്പു മുസ്‌ലിയാർ ചളവറ, എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി സൈദലവി പൂതക്കാട്, റഫീഖ് സഖാഫി പാണ്ടമംഗലം, റഫീഖ് കയ്ലിയാട്, അഹ്‌മദുൽ കബീർ ഹിശാമി ആറ്റാശ്ശേരി, സൈദലവി മോളൂർ അബ്ദുറശീദ് സഅദി, നജീബ് അഹ്സനി, സംബന്ധിക്കും