anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

മുൻ ജില്ലാ പോലീസ് മേധാവി യു. അബ്ദുല്‍കരിമിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ ‘സത്യം വസ്തുത അന്വേഷണം’

മലപ്പുറം: മുൻ ജില്ലാ പോലീസ് മേധാവി യു. അബ്ദുല്‍കരിമിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ ‘സത്യം വസ്തുത അന്വേഷണം’ എന്ന പുസ്തകം 29ന് വൈകുന്നേരം നാലിന് മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷന്‍ അഡ്വ. സി. ശ്രീധരന്‍ നായര്‍, അഡ്വ. കെ.എന്‍.എ. ഖാദറിന് നല്‍കി പ്രകാശനം ചെയ്യും. എസ്.പി. ഓഫീസിന് സമീപമുള്ള പൊലിസ് സൊസൈറ്റി സില്‍വര്‍ ജുബിലി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അഡ്വ. പി.ജി. മാത്യു മുഖ്യതിഥിയാവും. സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സൂപ്പര്‍ അഷ്‌റഫ് ബാവ, പ്രഫ. ഡോ. അബൂബക്കര്‍, ഡോ. സജ്‌ന, ടി. സയ്യിദ് അലി , സുരേന്ദ്രൻ മങ്കട തുടങ്ങിയവര്‍ സംബന്ധിക്കും. മാതൃഭൂമി ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

Spread the News

Leave a Comment