anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

പാലക്കാട് – പൊള്ളാച്ചി പാതയിലെ മരണങ്ങളുടെ ഉത്തരവാദിത്തം മന്ത്രി ഏറ്റെടുക്കണം സുമേഷ് അച്യുതൻ* 

പാലക്കാട്‌ ചിറ്റൂർ പൊള്ളാച്ചി സംസ്ഥാനപാതയിൽ കോടിക്കണക്കിന് രൂപയുടെ വികസനം പറഞ്ഞ് നടക്കുന്നവർ പാലക്കാട് – പൊള്ളാച്ചി സംസ്ഥാന പാതയിൽ കഴിഞ്ഞ രണ്ടു വർഷത്തിനിടെ 13 പേർ മരണപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാത്തത് എന്തുകൊണ്ടെന്ന് ചിറ്റൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. സുമേഷ് അച്യുതൻ. കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്ത് വർഷം ഭരിച്ചിട്ടും സംസ്ഥാന പാതയിലെ കുഴികൾ പോലും അടയ്ക്കാൻ ഇക്കൂട്ടർക്ക് സാധിച്ചിട്ടില്ല. ആർ.ബി.സി കനാലുമായി ബന്ധപ്പെട്ട ചില തെറ്റിദ്ധാരണകളാണ് 2016 ൽ ചിറ്റൂർ നമുക്ക് കൈവിട്ടു പോകാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എ.ആർ കല്യാണ മണ്ഡപത്തിൽ നടന്ന പരിപാടി ഡി.സി.സി സെക്രട്ടറി ടി.വൈ. ഷിഹാബുദ്ദീൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.ടി.ശ്രീനിവാസൻ അധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.എസ്. തണികാചലം, രാജമാണിക്യം, നിയോജക മണ്ഡലം ചെയർമാൻ പി.രതീഷ്, മാർക്സിസ്റ്റ് ജനാധിപത്യ കൂട്ടായ്മ നേതാക്കളായ എം.സതീഷ്, ശാന്തകുമാർ, യു.ഡി.എഫ് കൺവീനർ ഉബൈദ് റഹ്മാൻ, മുസ്ലിംലീഗ് കൺവീനർ യു. അബ്ദുളള, കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രസിഡന്റ് രാമകൃഷ്ണൻ, മഹിളാ കോൺഗ്രസ് പ്രസിഡന്റ് ഷംസത് ബാനു, യൂത്ത് കോൺഗ്രസ് സ്‌റ്റേറ്റ് സെക്രട്ടറി ഷെഫീക്ക് അത്തിക്കോട്,

സി.ഡി.എസ് ചെയർപേഴ്സൺ പ്രസന്ന തുടങ്ങിയവർ പങ്കെടുത്തു.

Spread the News

Leave a Comment