anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

*ഹരിതചട്ടപാലനം; ലോഗോയും ഹാന്‍ഡ് ബുക്കും പ്രകാശനം ചെയ്തു

WhatsApp Image 2026 03 25 at 7.20.55 PM

നിയമസഭാ തിരഞ്ഞെടുപ്പ് പൂര്‍ണമായും ഹരിതചട്ടം പാലിച്ച് നടപ്പാക്കുന്നതിന്റെ ഭാഗമായി ഹാന്‍ഡ് ബുക്കും ലോഗോയും പ്രകാശനം ചെയ്തു. സംസ്ഥാന തിരഞ്ഞെടുപ്പ് വിഭാഗം, തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ മിഷന്‍ ടീമിന്റെ സഹകരണത്തോടെയാണ് ഹാന്‍ഡ് ബുക്ക് തയ്യാറാക്കിയത്. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ എം.എസ് മാധവിക്കുട്ടി പ്രകാശനം നിര്‍വഹിച്ചു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉത്പാദിപ്പിക്കുന്ന മാലിന്യങ്ങളുടെ അളവ് പരമാവധി കുറയ്ക്കുക, പ്രകൃതി സൗഹൃദ സാമഗ്രികള്‍ ഉപയോഗിക്കുക തുടങ്ങിയവയാണ് ഹരിത തിരഞ്ഞെടുപ്പിലൂടെ ലക്ഷ്യമിടുന്നത്. ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന പരിപാടിയില്‍ എഡിഎം കെ.സുനില്‍കുമാര്‍, എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ ഷഫീഖ്, ജില്ലാ ശുചിത്വമിഷന്‍ കോഡിനേറ്റര്‍ ജി. വരുണ്‍ എന്നിവര്‍ പങ്കെടുത്തു.

Spread the News

Leave a Comment