ഗുരുവായൂർ ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്ക് സുഗമമായ ക്ഷേത്ര ദർശനം സമയ ബന്ധിതമായി സാധ്യമാക്കുന്നതിന് പരീക്ഷണാടിസ്‌ഥാനത്തിൽ ഓൺലൈൻ സംവിധാനം (വെർച്വൽ ക്യൂ) ആരംഭിക്കും. ബഹു.കേരള ഹൈക്കോടതിയുടെ നിർദ്ദേശം കുടി പരിഗണിച്ചാണ് ഈ തീരുമാനം.
ദൂര ദേശത്ത് നിന്നും ദർശനത്തിന് എത്തുന്ന ഭക്ടർ വരി നിന്ന് പ്രയാസം അനുഭവിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് ഈ സംവിധാനം. കൊവിഡ് കാലത്ത് ഓൺലൈൻ ദർശന സംവിധാനം ഫലപ്രദമായി നടപ്പാക്കാൻ ഗുരുവായൂർ ദേവസ്വത്തിന് കഴിഞ്ഞിട്ടുണ്ട്. ക്ഷേത്ര ദർശനം സുഗമമാക്കുന്നതിന് ദേവസ്വം ആവിഷ്ക്കരിച്ച ഫെയ്‌സ് ആപ്പ് സംവിധാനം നടപ്പിലാക്കുന്നതിന് മുന്നോടിയായാണ് പരീക്ഷണാടിസ്ഥാനത്തിൽ ദർശനത്തിനായി ഓൺലൈൻ സംവിധാനം തുടങ്ങുന്നത്. ഫെയ്‌സ് ആപ്പ് സംവിധാനം ആരംഭിക്കുന്നതിനായി താല്പര്യപത്രം ക്ഷണിച്ച് തെരെഞ്ഞെടുക്കപ്പെട്ട ഏജൻസികളുമായി ചർച്ച നടത്തി തുടർ നടപടി സ്വീകരിച്ചിട്ടുണ്ട്.
. ഡിജിറ്റൽ ലോക്കർ
ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്ന ഭകൃജനങ്ങൾ തങ്ങളുടെ വിലപ്പെട്ട മൊബൈൽ ഫോൺ, ബാഗ്, സ്മാർട്ട് വാച്ച്, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ ക്ലോക്ക് റൂമിൽ സൂക്ഷിക്കുന്നതിനും തിരികെ കൈപ്പറ്റുന്നതിനും വളരെയധികം സമയം ചെലവഴിക്കേണ്ടി വരുന്നുണ്ട്. ഇതൊഴി വാക്കുന്നതിനായി വ്യത്യസ്‌ത അളവുകളിലുള്ള movable digital ലോക്കറുകൾ ക്ഷേത്ര പരിസരത്ത് ഒരുക്കും. ഇക്കാര്യത്തിൽ താല്പര്യപത്രം ക്ഷണിച്ച് ഉചിതമായ ഏജൻസിക്ക് ചുമതല കൈമാറാൻ ദേവസ്വം നടപടി സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്.
ഇ –ഓഫീസ്, ബയോമെട്രിക് ‘ പഞ്ചിംഗ്
ഗുരുവായൂർ ദേവസ്വം ഓഫീസ് ഇ-ഓഫീസ് ആക്കുന്നതിനുള്ള നടപടികൾ ദ്രുതഗതിയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കാര്യങ്ങൾക്കായി സേവന ദാതാവായി സംസ്ഥാന സർക്കാർ ഏജൻസിയായ കെൽട്രോണിനെ തുടർനടപടിക്കായി ദേവസ്വം ചുമതലപ്പെടുത്തും.
ദേവസ്വം ഓഫീസിലും ക്ഷേത്രത്തിലും പ്രവൃത്തിയെടുക്കുന്ന മുഴുവൻ ജീവന ക്കാരെയും ബയോ മെട്രിക് പഞ്ചിംഗിന്റെ പരിധിയിൽ കൊണ്ടു വരും. ക്ഷേത്ര സുരക്ഷയും ജീവനക്കാരുടെ കാര്യക്ഷമമായ സേവനവും ഉറപ്പു വരുത്തുന്നതിനാണ് ഈ നടപടി. ദേവസ്വം ഓഫീസിലും ക്ഷേത്രത്തിനകത്തും പുറത്തും ബയോ മെട്രിക് പഞ്ചിംഗ് മെഷിനുകൾ സ്ഥാപിക്കും. വിശദrമായ താല്പര്യപത്രം ക്ഷണിച്ച് ഉചിതമായ ഏജൻസിയെ കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ദേവസ്വം അക്കൗണ്ട്സ് കമ്പ്യൂട്ടർവൽക്കരിച്ചു
സുതാര്യമായും സത്യസന്ധമായും വിവരങ്ങൾ ലഭിക്കുന്നത് മുൻ നിർത്തി ഗുരുവായൂർ ദേവസ്വത്തിൻെറ അക്കൗണ്ട്സ് വിഭാഗം പൂർണ്ണമായും കമ്പ്യൂട്ടർ വൽക്കരിച്ച് കഴിഞ്ഞു. ക്ഷേത്രത്തിൻറെ വഴിപാട് ഇടപാടുകളുൾപ്പെടെ കമ്പ്യൂട്ടർവൽ ക്കരിച്ചിട്ടുണ്ട്. ഒറ്റ ക്ലിക്കിൽ ഇതു സംബന്ധിച്ച എല്ലാ വിവരവും ലഭ്യമാണ്. സംസ്ഥാനത്തെ ദേവസ്വം ബോർഡുകളുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ദേവസ്വം ബോർഡ് അക്കൗണ്ട്സ് വിഭാഗം പൂർണ്ണമായും കമ്പ്യൂട്ടർ അധിഷ്ഠിധമാകുന്നത്. ഭകർക്ക് കൂടുതൽ വേഗത്തിലും സുതാര്യമായും സേവനം നല്‌കുവാൻ ദേവസ്വം പ്രതിജ്ഞാബദ്ധമാണ്.
വഴിപാട് കൗണ്ടറുകളുടെ പ്രവർത്തനം നേരത്തെയാക്കി
ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് എത്തുന്ന ഭക്ടർക്ക് പരമാവധി വേഗത്തിൽ വഴിപാട് ശീട്ടാക്കുന്നതിനും പ്രസാദങ്ങൾ ലഭിക്കുന്നതിനും ക്ഷേത്രം വഴിപാടു കൗണ്ടറുകൾ പുലർച്ചെ 3 മണി മുതൽ രാത്രി നട അടയ്ക്കുന്നത് വരെ തുറന്നു പ്രവർത്തിക്കുവാൻ ദേവസ്വം ഭരണസമിതി നിർദ്ദേശം നല്‌കിയിട്ടുണ്ട്. ആയിരകണക്കിന് ഭക്ടർക്ക് ഈ നടപടി പ്രയോജനപ്രദമായിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ക്ഷേത്രദർശനം ചട്ടങ്ങൾ പാലിച്ച്
ഗുരുവായൂർ ക്ഷേത്രദർശനത്തിന് ഇക്കഴിഞ്ഞ മെയ് 24 ന്.കേരള മുഖ്യമന്ത്രി വി ഡി സതീശൻ എത്തിയിരുന്നു. പൊതു അവധി ദിവസമായതിനാൽ ശ്രീകോവിൽ നെയ്‌വിളക്ക് വഴിപാട് ശീട്ടാക്കിയാണ് മുഖ്യമന്ത്രി ക്ഷേത്ര ദർശനം നടത്തിയത്. എല്ലാ മാസവും പതിവായി ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് എത്തുന്ന വ്യക്തിത്വമാണ് വി ഡി സതീശൻ. ഗുരുവായൂർ ക്ഷേത്രത്തിലെ ആചാരവും ദർശന നടപടികളും അദ്ദേഹത്തിന് പരിചിതവുമാണ്..മുഖ്യമന്ത്രിയുടെ ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട് ഇക്കാര്യത്തിൽ നിക്ഷിപ്ത താല്പര്യമനുസരിച്ചുള്ള ചിലരുടെ പ്രതികരണങ്ങൾക്ക് മറുപടി നല്‌കാനാവില്ല.
ഭക്ത ജനങ്ങൾക്ക് സുഗമമായ ക്ഷേത്ര ദർശനം മുൻ നിർത്തി ഗുരുവായൂർ ക്ഷേത്രത്തിന്റെ സമഗ്രമായ വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്ന നടപടികളുമായി ദേവസ്വം മുന്നോട്ട് പോകുകയാണ്. മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിൽ ഈ രംഗത്തെ മികച്ച ഏജൻസികളുടെ സഹകരണം തേടിയിട്ടുണ്ട്. ഇക്കാര്യത്തിൽ ടെണ്ടർ നടപടികൾ പൂർത്തിയായി വരുന്നു.
വാർത്താ സമ്മേളനത്തിൽ
ചെയർമാൻ എ .വി.ഗോപിനാഥ്,
ഭരണ സമിതി അംഗങ്ങളായ മല്ലിഗ്ലേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, .സി.മനോജ്, .എം.യു ഷിനിജ എന്നിവർ പങ്കെടുത്തു