ചളവറ ഗ്രാമപഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് ഐസിപി നമ്പൂതിരിപ്പാടിനെ അനുസ്മരിച്ചുകൊണ്ട് നടത്തിയ ഐ സി പി സ്മൃതി – 2026 ചളവറ പാലക്കാപറമ്പ് ഓഡിറ്റോറിയത്തിൽ വച്ച് പാലക്കാട് എം പി വി കെ ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ ശ്രീചിത്രൻ ഐ സി പി സ്മാരക പ്രഭാഷണം നടത്തി. ചളവറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സന്ധ്യാ സുരേഷ് അധ്യക്ഷത വഹിച്ചു. പാലക്കാട് ജില്ലാ പഞ്ചായത്ത് മെമ്പർ പി പി അൻവർ സാദത്ത്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അബീബ അൻവർ,ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി പ്രീത,പഞ്ചായത്ത് മെമ്പർമാരായ എൻ മോഹൻദാസ്, പി അബ്ദുറഹ്മാൻ എ കെ കുമാരൻ, സി ഉണ്ണികൃഷ്ണൻ,ബിന്ദു,ഒ നൗഷാദ് , ദിവ്യ, കൃഷ്ണപ്രകാശൻ, സുജാത, സുലോചന, ആസൂത്രണ സമിതി വൈസ് ചെയർമാൻ അബ്ദുൽ ഷുക്കൂർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി കെ പി വിജയനുണ്ണി, പാലോളി ഹുസൈൻ,ടി രാമകൃഷ്ണൻ,കെ പി റഫീഖ് ,ഇ വിനോദ്കുമാർ, എ പ്രഭാവതി,കെ വി ജയൻ , , ഐ സി പി സ്മാരക ട്രസ്റ്റ് പ്രതിനിധി ഐ എം സതീശൻ, ഐ സി പി കുടുംബാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഉണ്ണ്യൻകുട്ടി സ്വാഗതവും ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ എ കാഞ്ചന നന്ദിയും രേഖപ്പെടുത്തി.