anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

യുഡിഎഫിൻ്റെ ഡീൽ ജനങ്ങളുമായി; എന്ന് ഷാഫി പറമ്പിൽ 

സർക്കാരും ജനങ്ങളും തമ്മിലുള്ള മൽസരത്തിൽ ജനങ്ങൾ ജയിക്കുമെന്നും ഷാഫി  നെന്മാറ നിയോജക മണ്ഡലം കൺവെൻഷൻഷാഫി പറമ്പിൽ എംപി ഉദ്ഘാടനം ചെയ്തു സംസാരിച്ചു വടവന്നൂർ: ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ ഡീൽ ജനങ്ങളുമായാണെന്ന് ഷാഫി പറമ്പിൽ എംപി പറഞ്ഞു.

നെന്മാറ നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ തിരഞ്ഞെടുപ്പിൽ സർക്കാരും ജനങ്ങളും തമ്മിൽ നടക്കുന്ന മൽസരത്തിൽ ജനങ്ങൾക്ക് വൻ വിജയമുണ്ടാകും. യുഡിഎഫിൻ്റെ മന്ത്രിസഭ വരേണ്ടത് നാടിൻ്റെ ആവശ്യമാണെനും ഷാഫി പറമ്പിൽ പറഞ്ഞു.യുഡിഎഫ് നെന്മാറ നിയോജക മണ്ഡലം ചെയർമാൻ കെ.ആർ.പത്മകുമാർ അധ്യക്ഷനായി. മുൻ എംഎൽഎ കെ.എ.ചന്ദ്രൻ, കെപിസിസി അംഗം സജേഷ് ചന്ദ്രൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ സി.സി. സുനിൽ, കെ.എസ്.സക്കീർ ഹുസൈൻ, കെ.വി.ഗോപാലകൃഷ്ണൻ, പി.മാധവൻ, സിഎംപി ജില്ലാ സെക്രട്ടറി പി. കലാധരൻ,ജെഎസ്എസ് ജില്ലാ വൈസ് പ്രസിഡൻ്റ് ആർ.രാമനാഥൻ, എച്ച്.അബ്ബാസ്, എസ്. ജിതേഷ്, എ.കെ.ചന്തം, ഡോ.ലക്ഷ്മി ആർ.ചന്ദ്രൻ, വി.മണികണ്ഠൻ, ആർ.ചന്ദ്രൻ, കെ.ഗുരുവായൂരപ്പൻ, എസ്.വിനോദ് തുടങ്ങിയവർ സംസാരിച്ചു.

Spread the News

Leave a Comment