anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

നിയമസഭാ തിരഞ്ഞെടുപ്പ്: പ്രത്യേക അവലോകന യോഗം ചേർന്നു

WhatsApp Image 2026 03 25 at 7.20.55 PM

  പാലക്കാട്.   നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കങ്ങളും വിലയിരുത്തുന്നതിനായി തൃശ്ശൂർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്‌ടർ ജനറൽ ഓഫ് പോലീസ് ടി നാരായണൻ്റെ അധ്യക്ഷതയിൽ പാലക്കാട് ഡി.പി.ഒ അനക്‌സിൽ പ്രത്യേക അവലോകന യോഗം ചേർന്നു.IMG 20260321

തിരഞ്ഞെടുപ്പ് സ്വതന്ത്രവും നിഷ്പക്ഷവുമായി നടത്തുന്നതിനായി പോലീസ് സ്വീകരിക്കേണ്ട മുൻകരുതലുകൾ, ക്രമസമാധാന പാലനം, മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കൽ എന്നിവ യോഗം വിശദമായി ചർച്ച ചെയ്തു. ജില്ലയിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കാനും പരിശോധനകൾ ഊർജിതമാക്കാനും ഉദ്യോഗസ്ഥർക്ക് ഡി.ഐ.ജി നിർദ്ദേശം നൽകി.IMG 20260321

തിരഞ്ഞെടുപ്പ് കാലയളവിൽ സൈബർ ഇടങ്ങളിലെ നിരീക്ഷണം ശക്തമാക്കുന്നതിനെക്കുറിച്ചും ലഹരിമരുന്ന്, അനധികൃത പണം എന്നിവയുടെ കടത്ത് തടയുന്നതിനായി അതിർത്തി മേഖലകളിൽ പരിശോധന കടുപ്പിക്കുന്നതിനെക്കുറിച്ചും യോഗം തീരുമാനമെടുത്തു. പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത് കുമാർ, ആശ ശർമ്മ ,അഡിഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ടി എസ് സിനോജ്, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി കെ വിജയകുമാർ, വിവിധ സബ് ഡിവിഷനൽ ഓഫീസർമാർ, ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

 

Spread the News

Leave a Comment