പെരിന്തൽമണ്ണ. മൂന്നു വർഷം മുൻപ് ഒരു മെയ് മുപ്പത്തിയൊന്നിന്, പ്രകൃതി ആഹ്ലാദം മറന്ന് ഇരുണ്ടു കൂടി നിന്ന സായം സന്ധ്യയിൽ ഒരെഴുത്തുകാരൻ തന്റെ ദേശത്തെ കലാത്മകമായി സ്വന്തം പുസ്തകത്തിന്റെ താളുകളിൽ പകർത്തിവച്ച് യാത്രപറയാതെ നിശബ്ദമായി നമ്മെ പിരിഞ്ഞു പോയി…
എടത്തറയുടെ കൊടിയടയാളമെന്നു വിശേഷിപ്പിക്കാവുന്ന വായനശാലയുടെ ഓടിട്ട കുഞ്ഞുകെട്ടിടത്തിന്റെ മുറ്റത്ത് അന്ന് ആ ദേശം സന്തോഷത്തോടെ ഒത്തു കൂടിയതായിരുന്നു… മുഖപുസ്തകത്തിലെ കുറിപ്പുകളിലൂടെ ദേശത്തിന് പുറത്ത് ഏറെ വായനക്കാരെ സ്വന്തമാക്കിയ എഴുത്തുകാരന്റെ പുസ്തകപ്രകാശനത്തിന്…
പ്രകാശനചടങ്ങ് പൂർത്തിയായതും തന്റെ നിയോഗം ഇതുകൂടി മാത്രമായിരുന്നു എന്ന തിരിച്ചറിവിൽ എന്ന് തോന്നും വിധം ഒരു വിട വാങ്ങൽ…
ഒരു ദേശത്തെ, അതിന്റെ പ്രകൃതിയെ, അവിടെ ജീവിച്ചവരും ജീവിക്കുന്നന്നവരുമായ പച്ച മനുഷ്യരെ… ഒരു ശില്പത്തിലെന്ന പോലെ മാഞ്ഞു പോകാത്തവിധം അടയാളപെടുത്തിയ ശേഷമായിരുന്നു ആ യാത്ര..
ജീവിച്ചിരുന്നെങ്കിൽ ഇനിയും ഒട്ടേറെ കഥകൾ പിറക്കുമായിരുന്ന ആ തൂലികയുടെ ചലനം അന്ന് നിലച്ചു…
എടത്തറ ദേശത്തിന് സംസ്കാരത്തിന്റെ ഈടുവയ്പ്പുകളിലൊന്നായി ക്യാപ്റ്റൻ കുഞ്ചൻ ഐ എ എസ് എന്ന ഒറ്റ പുസ്തകം സമ്മാനിച്ചിട്ടാണ് അദ്ദേഹം പോയത്…
മെയ് 31 എടത്തറയ്‌ക്ക് ഒരിക്കലും മറക്കാനാവത്ത ഒരു ദിനമാണ്….
പ്രഭേട്ടന്റെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം… 🙏🙏