ചെർപ്പുളശ്ശേരി. സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ഓട്ടുപാറ രാവുണ്ണി കുട്ടി എന്ന രാമു 75 നിര്യാതനായി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ദീർഘനാളായി ചികിത്സയിലായിരുന്നു. മലബാർ ദേവസ്വം ബോർഡ് പാലക്കാട് ഡിവിഷൻ മുൻ അംഗമായിരുന്നു. ഭാര്യ വത്സല രാമു. മക്കൾ. ശാലിനി, സജിനി.
മരുമക്കൾ ബിജയ് കുമാർ, അരുൺ ദേവ്.സംസ്കാരം നാളെ (ഞായർ ) 11 AM ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ