ചിറ്റൂർ : കേരളത്തിൽ കോൺഗ്രസ് പാർട്ടിയുടെ 55 സ്ഥാനാർഥികളുടെ പട്ടികയിൽ ഉൾപ്പെട്ട സുമേഷ് അച്യുതൻ, മുൻ എം.എൽ.എ കെ. അച്യുതന്റെ മകനാണ്. ചിറ്റൂർ നഗരസഭ ചെയർമാനായും സുമേഷ് അച്യുതൻ പ്രവർത്തിച്ചിട്ടുണ്ട്
74 വര്‍ഷം നീണ്ടുനിന്ന യുഡിഎഫ് ഭരണം അവസാനിപ്പിച്ച് 2020ല്‍ എല്‍ഡിഎഫ് നഗരസഭ ഭരണം പിടിച്ചെടുത്തിരുന്നു. എന്നാല്‍ സുമേഷ് അച്യുതന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് ഇക്കുറി ഭരണം തിരിച്ചു പിടിച്ചു.
ആകെയുള്ള 30 സീറ്റില്‍ 19 സീറ്റ് നേടിയാണ് യുഡിഎഫ് ഭരണം നേടിയെടുത്തത്. 11 സീറ്റുകളാണ് എല്‍ഡിഎഫ് നേടിയത്. എന്‍ഡിഎയ്ക്ക് സീറ്റുകളൊന്നും ലഭിച്ചില്ല. ചിറ്റൂർ നഗരസഭ പിടിച്ചെടുത്ത പോലെ നിയമസഭാ മണ്ഡലം പിടിച്ചെടുക്കാൻ യുഡിഎഫ് തയ്യാറായി….