anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

മുക്കുപണ്ടം പണയം വെച്ച് 15 ലക്ഷം രൂപ തട്ടിയ അധ്യാപകൻ ഒളിവിൽ

തിരുവനന്തപുരം. പതാരം 721-ാം നമ്പർ സർവ്വീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് 15 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ സ്കൂൾ അധ്യാപകൻ ഒളിവിൽ. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് ‘ഐശ്വര്യ’യിൽ ദിലീപ്കുമാർ (37) ആണ് തട്ടിപ്പ് നടത്തി മുങ്ങിയത്. വെളുത്തമണൽ സരസ്വതി വിലാസം യു.പി സ്കൂളിലെ അധ്യാപകനാണ് ഇയാൾ.
ഈ മാസം അഞ്ചാം തീയതിയാണ് തട്ടിപ്പ് നടന്നത്. 130.198 ഗ്രാം തൂക്കം വരുന്ന വ്യാജ സ്വർണം പണയം വെച്ച് 15,23,000 രൂപയാണ് ഇയാൾ കൈക്കലാക്കിയത്.സ്വർണത്തെ വെല്ലുന്ന രീതിയിലുള്ള നിർമ്മാണമായതിനാൽ ബാങ്ക് ജീവനക്കാർക്ക് തുടക്കത്തിൽ സംശയം തോന്നിയില്ല.

ശാസ്താംകോട്ട അസിസ്റ്റന്റ് രജിസ്ട്രാർ ബാങ്കിൽ നടത്തിയ പരിശോധനയിലാണ് പണയം വെച്ചിരിക്കുന്നത് വ്യാജ സ്വർണമാണെന്ന് കണ്ടെത്തിയത്. തുടർന്ന് അസി. രജിസ്ട്രാർ ശൂരനാട് പൊലീസിൽ പരാതി നൽകുകയായിരുന്നു.
​പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ ദിലീപ്കുമാർ ഒളിവിൽ പോയി. ഇയാൾക്കായി തിരച്ചിൽ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.

Spread the News

Leave a Comment