anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

കേരളം തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക്

കൊച്ചി. കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരത്തിൽ നടക്കുമെന്ന് സൂചന. ഇതിന്റെ പ്രഖ്യാപനം അടുത്ത ആഴ്ച ഉണ്ടായേക്കും. കേന്ദ്രത്തിൽ നിന്നുള്ള തെരഞ്ഞെടുപ്പ് നിരീക്ഷണ സംഘം കേരളത്തിലെത്തി റിപ്പോർട്ട് കൊടുക്കുന്നതോടെ തീയതി പ്രഖ്യാപിക്കും എന്നാണ് സൂചന. ഏപ്രിൽ രണ്ടാം  വാരത്തിലായിരിക്കും കേരളത്തിൽ തിരഞ്ഞെടുപ്പ് നടക്കുക. രാഷ്ട്രീയ കക്ഷികൾ എല്ലാം തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ള തിരക്കിലാണ്. എൽ ഡി എഫ് , യു ഡി എഫ്,  എൻ ഡി എ, എന്നിങ്ങനെ മൂന്നു മുന്നണികളാവും മത്സരരംഗത്ത് ഉണ്ടാവുക.

Spread the News

Leave a Comment