anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

കുംഭമാസ പൂജകൾക്കായി ശബരിമല നട തുറന്നു; ദർശന പുണ്യം നേടി നേടി ആയിരങ്ങൾ

ശബരിമല. കുംഭമാസ പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി നടതുറന്ന് ദീപം തെളിയിച്ചു. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. ആയിരങ്ങളാണ് ഭസ്മാഭിഷിക്തനായ ഭഗവാനെ വണങ്ങാൻ കാത്ത് നിന്നത്. കുംഭമാസം ഒന്നാം തീയതിയായ നാളെ( ഫെബ്രുവരി 13ന്) രാവിലെ അഞ്ചുമണിക്കാണ് ദർശനത്തിനായി നട തുറക്കുക. കുംഭമാസം ഒന്നു മുതൽ ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാം പടിയിൽ പടിപൂജ ഉണ്ടായിരിക്കും. കുംഭമാസ പൂജകൾ പൂർത്തിയാക്കി ഫെബ്രുവരി 17ന് രാത്രി 10 മണിക്ക് ശബരിമല നട അടയ്ക്കും. ശബരിമല ദർശനത്തിനെത്തുന്ന ഭക്തർ വെർച്ചൽ ക്യൂ ബുക്ക് ചെയ്ത് ദർശനത്തിനുള്ള സ്ലോട്ട് ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. www.sabarimalaonline.org എന്ന വെബ്സൈറ്റ് വഴിയാണ് സ്ലോട്ട് ബുക്ക് ബുക്ക് ചെയ്യേണ്ടത്.

Spread the News

Leave a Comment