anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ചെർപ്പുളശ്ശേരിയിൽ ബുധനാഴ്ചയും, വ്യാഴാഴ്ചയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

ചെർപ്പുളശ്ശേരി. പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ പൂരം കാളവേലയോട് അനുബന്ധിച്ച് ബുധൻ, വ്യാഴം ദിവസങ്ങളിൽ (11,12 ) നഗരത്തിൽ ഭാഗികമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ചെർപ്പുളശ്ശേരി പോലീസ് ഇൻസ്പെക്ടർ  പി. കെ.കവിരാജൻ  അറിയിച്ചു. ബുധനാഴ്ച വൈകിട്ട് 5 മണി മുതൽ 8 മണി വരെയും, കാളവേല പ്രമാണിച്ച് വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണി മുതൽ വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിവരെയും ആണ് ഗതാഗത നിയന്ത്രണം. പെരിന്തൽമണ്ണ, മണ്ണാർക്കാട്,  പാലക്കാട്  ഭാഗങ്ങളിൽ നിന്നുള്ള ബസ്സുകൾ കച്ചേരി കുന്നിൽ യാത്രക്കാരെ ഇറക്കി തിരിച്ചു പോകേണ്ടതാണ്. പട്ടാമ്പി ഭാഗത്തുനിന്നും വരുന്ന ബസ്സുകൾ മഞ്ചക്കൽ പെട്രോൾ പമ്പിന്റെ മുന്നിലും ഒറ്റപ്പാലം ഭാഗത്തുനിന്ന് വരുന്ന ബസ്സുകൾ കെ പി ഐ പി റോഡ് കവലയിലും യാത്രക്കാരെ ഇറക്കി തിരിച്ചു പോകേണ്ടതാണ്. പട്ടാമ്പി ഭാഗത്ത് നിന്നും ഒറ്റപ്പാലം ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങൾ പേങ്ങാട്ടിരി, കൃഷ്ണപ്പടി,  കൈലിയാട് വഴി തിരിഞ്ഞു പോകണം. പാലക്കാട് ഭാഗത്തുനിന്നും ഒറ്റപ്പാലം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മാങ്ങോട് നിന്നും വീരമംഗലം തൃക്കടീരി വഴി തിരിഞ്ഞു പോകണം. പട്ടാമ്പി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഇതേ റൂട്ടിൽ എലിയെപ്പറ്റ,  ചളവറ മുണ്ടക്കോട്ടുകുറിശ്ശി, കൃഷ്ണപ്പടി വഴിയും തിരിഞ്ഞു പോകണം. പട്ടാമ്പി കൊപ്പം ഭാഗത്തുനിന്നും പാലക്കാട്ടേക്ക് പോകേണ്ട ചെറിയ വാഹനങ്ങൾ മഞ്ചക്കല്ലിൽ നിന്നും വെള്ളോട്ടുകുറിശ്ശി, എൽ ഐ സി റോഡ് വഴി കാറിൽമണ്ണയിൽ പ്രവേശിക്കണം. വലിയ വാഹനങ്ങൾ പേങ്ങാട്ടിരി കൃഷ്ണപ്പടി കൈലിയാട് വഴി തിരിഞ്ഞു പോകേണ്ടതാണ്.

Spread the News

Leave a Comment