പാലക്കാട്. എക്സൈസ് ഇൻസ്പെക്ടർ N. പ്രേമാനന്ദകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ കോയമ്പത്തൂർ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന TN. 38-N-3083 തമിഴ്നാട് ട്രാൻസ്പോർട്ട് ബസ്സിലെ യാത്രക്കാരനായ കൊണ്ടോട്ടി, നെടിയിരുപ്പ്, NH കോളനി തച്ചാണൽ വീട്ടിൽ ലിജേഷ് (32/26) എന്നയാളിൽ നിന്നും *1.400 കിലോ ഗ്രാം* *കഞ്ചാവ്* കണ്ടെടുത്തു. അറസ്റ്റ് രേഖപ്പെടുത്തി. വാഹന പരിശോധനയിൽ അസി: എക്സൈസ് ഇൻസ്പെക്ടർ , ദേവകുമാർ, ഗ്രേഡ് . പ്രിവന്റിവ് ഓഫീസറായ സജീഷ് കെ.എം, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ, അശ്വാന്ത്, സുബിൻ രാജ് എന്നിവർ പങ്കെടുത്തു.