ചെര്‍പ്പുളശ്ശേരി / നെല്ലായ :കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ജില്ല കമ്മിറ്റി പുതുതായി നടപ്പിലാക്കുന്ന വ്യാപാരി കുടുംബ സുരക്ഷ പദ്ധതി *വി ലൈഫ്* ന്റെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെല്ലായ യൂണിറ്റിൽ *വി ലൈഫ് അദാലത്* സംഘടിപ്പിച്ചു. നെല്ലായ യൂണിറ്റിലെ വ്യാപാരികളെ വി ലൈഫ് പദ്ധതിയിൽ ചേർക്കാനും പൂരിപ്പിച്ച അപേക്ഷ വരിഫിക്കേഷൻ നടത്താനും ആണ് അദാലത് സംഘടിപ്പിച്ചത്. യൂണിറ്റ് പ്രസിഡന്റ് ഇ എം ഹാഷിം, ജനറൽ സെക്രട്ടറി എ സുധീർ കുമാർ ട്രഷറർ ജാഫർ അറഫ, വൈസ് പ്രസിഡന്റ് ശ്രീകുമാർ സൗപർണിക, ജോയിന്റ് സെക്രട്ടറി വിനോദ് അയ്യത്തോടി, എക്സിക്യൂട്ടീവ് അംഗങ്ങളായ ഹംസ ചെമ്മല, സൈദലവി, ശിഹാബ്, ശറഫുദ്ധീൻ, രാജേന്ദ്രൻ, താഹിർ എന്നിവർ നേതൃത്വം നൽകി. നിരവധി വ്യാപാരികൾ വി ലൈഫ് അദാലത്തിൽ പങ്കെടുത്തു.