anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

കാളവേലാഘോഷം 2026 നോട്ടീസ് പ്രകാശനവും ധനസമാഹരണം ഉദ്ഘാടനവും നടന്നു*

ചെർപ്പുളശ്ശേരി  പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ 2026 ലെ കാളവേലാ ഘോഷത്തിൻ്റെ നോട്ടീസ് പ്രകാശനവും ധനസമാഹരണത്തിൻ്റെ ഉദ്ഘാടനവും നടന്നു. ക്ഷേത്രത്തിൽ വെച്ച് നടന്ന ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് പാലക്കാട് ഡിവിഷൻ ഏരിയാ കമ്മിറ്റി ചെയർമാൻ എം. ദണ്ഡപാണി ഉദ്ഘാടനം നിർവ്വഹിച്ചു. പാരമ്പര്യ ട്രസ്റ്റി മോഴിക്കുന്നത്ത് ദാമോദരൻ നമ്പൂതിരി,, ജനറൽ കൺവീനർ രാജേന്ദ്രകുമാർ രാജ പ്രഭ, പ്രോഗ്രാം കൺവീനർ കെ.കെ. ഗണേശൻ, പ്രസിഡണ്ട് അഡ്വ. പി. ജയൻ, സെക്രട്ടറി അനിൽകുമാർ. പി., ക്ഷേത്രം എക്സി. ഓഫീസർ കെ.കെ. രഘുനാഥൻ, കെ. ബാലകൃഷ്ണൻ  തുടങ്ങി കമ്മിറ്റി അംഗങ്ങളും ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.

Spread the News

Leave a Comment