ഗലീലിയോ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ ചാന്ദ്രദിനം ആഘോഷിച്ചു.
ചെറുമുണ്ടശ്ശേരി:. മാനത്ത് മാത്രം കണ്ടുപരിചയിച്ച ബഹിരാകാശ പ്രതിഭകൾ തങ്ങളുടെ മുന്നിൽ നേരിട്ടെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് അത് കൗതുകവും ആവേശവുമായി. ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ നീൽ ആംസ്ട്രോങ്ങിനെയും, ഇന്ത്യൻ വംശജയായ പ്രഥമ വനിതാ ബഹിരാകാശ സഞ്ചാരി കൽപ്പന ചൗളയെയും പുനരാവിഷ്കരിച്ചുകൊണ്ടാണ് ചെറുമുണ്ടശ്ശേരി യു.പി. സ്കൂളിൽ ചാന്ദ്രദിനം ആഘോഷിച്ചത്.
വിദ്യാലയത്തിലെ ഗലീലിയോ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.
കുട്ടികൾ തയ്യാറാക്കിയ ചാന്ദ്രദിന പതിപ്പുകൾ പ്രകാശനം ചെയ്തുകൊണ്ട് പ്രധാനാധ്യാപിക കെ. മഞ്ജു ഉദ്ഘാടനം നിർവ്വഹിച്ചു. ശാസ്ത്ര ക്ലബ്ബ് കൺവീനർ എൻ.അച്യുതാനന്ദൻ, ടി. പ്രകാശ്, കെ. പ്രീത, കെ. സുലൈഖ, സി.പി. ജലജ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.