anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

സബ് ഇൻസ്പെക്ടർമാർക്കായി പാലക്കാട് ജില്ലാ പോലീസ് പരിശീലന പരിപാടി സംഘടിപ്പിച്ചു

പാലക്കാട്.  പോലീസ് സ്റ്റേഷനുകളിലെ ഇൻസ്പെക്ടർ SHO സംവിധാനം പുനസംഘടിപ്പിക്കുന്നതിൻെറ ഭാഗമായി പാലക്കാട് ജില്ലയിലെ സബ് ഇൻസ്പെക്ടർമാർക്കായി പ്രത്യേക പരിശീലന പരിപാടി ആരംഭിച്ചു.
ജില്ലാ പോലീസ് ഓഫീസിലെ അനക്സ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ പാലക്കാട് ജില്ലാ പോലീസ് മേധാവി  അബ്ദുൽ റഷി IPS പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ അഡിഷണൽ എസ്.പി (Additional SP) സിനോജ് , DCRB ഡിവൈഎസ്പി . എം. വിശ്വംഭരൻ എന്നിവർ പങ്കെടുത്തു. സബ് ഇൻസ്പെക്ടർമാർക്കായി ആറ് ദിവസം നീണ്ടുനിൽക്കുന്ന തീവ്ര പരിശീലനമാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്

Spread the News

Leave a Comment