പാലക്കാട് വാളയാറിൽ നടന്ന ആൾക്കൂട്ട ആക്രമണത്തിൽ സംസ്ഥാന സർക്കാർ തുടരുന്ന നിസ്സംഗത വെടിയണം . സ്വാഭാവികമായ ഒരു കൊലക്കേസ് എന്ന നിലയിലുള്ള സമീപനം സംഘപരിവാറിനെ സഹായിക്കലാണ് . സുപ്രീംകോടതി നിർദ്ദേശപ്രകാരം ആൾക്കൂട്ടം ആക്രമണ കേസുകൾക്ക് പ്രത്യേക വകുപ്പ് ചുമത്തണമെന്ന കൊല്ലപ്പെട്ട ‘രാംനാരായണൻ ഭഗേലിന്റെ കുടുംബത്തിന്റെയും പൊതുസമൂഹത്തിന്റെയും ആവശ്യങ്ങൾക്ക് സർക്കാർ ഇതുവരെ അനുകൂല സമീപനം സ്വീകരിച്ചിട്ടില്ല . വിദ്വേഷം വിതച്ച് വിളവെടുപ്പ് നടത്തുന്ന സംഘപരിവാറിന്റെ നിരന്തരമായി വിദ്വേഷ പ്രചാരണങ്ങളുടെ ഇരയാണ് രാംനാരായണൻ . കഴിഞ്ഞ കുറെ കാലങ്ങളായി സംഘപരിവാർ പൊതുവേദികളിലും സാമൂഹ്യ മാധ്യമങ്ങളിലും നടത്തുന്ന വിദ്വേഷ പ്രചാരണങ്ങളോട് സംസ്ഥാന ആഭ്യന്തരവകുപ്പ് വച്ചുപുലർത്തുന്ന മൃദു സമീപനങ്ങൾ തന്നെയാണ് ഇത്തരം ആൾക്കൂട്ട ആക്രമണങ്ങളുടെ പ്രചോദനം . എപ്പോൾ വേണമെങ്കിലും പ്രവർത്തനക്ഷമമാകാൻ കഴിയുന്ന കലാപവസ്ഥയുള്ള രാജ്യമാണ് ഇന്ത്യ എന്ന് ആഗോള വംശഹത്യാ പഠന നിരീക്ഷകർ രാജ്യത്തെ നോക്കി ആശങ്കപ്പെട്ടിട്ടുള്ളത് ഉത്തരേന്ത്യയിലെ സംഘപരിവാർ ആൾക്കൂട്ടക്രമണൽ സംഘത്തെ നോക്കി കൊണ്ടാണെങ്കിൽ അതേ നിലവാരത്തിലേക്ക് കേരളത്തെയും എത്തിക്കാനാണ് സംഘപരിവാറിന്റെ ശ്രമം . ഇത്തരം ശ്രമങ്ങളെ ചെറുക്കാൻ കേരളീയ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടു വരണം . സംസ്ഥാന സർക്കാരിന്റെ സംഘപരിവാർ വിധേയത്വവും വിമർശന വിധേയമാകണം . വിദ്വേഷ പ്രചാരണങ്ങളുടെ ഉറവിടങ്ങളെ കണ്ടെത്തണം . ശക്തമായ നിയമനടപടികൾ സ്വീകരിക്കണം . രാംനാരായണന്റെ കുടുംബത്തിന് എത്രയും വേഗം നഷ്ടപരിഹാരത്തുക നൽകണം . മുഴുവൻ പ്രതികളെയും അവരെ സംരക്ഷിക്കുന്നവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണം .