ചെർപ്പുളശ്ശേരി. നഗരസഭയുടെ അടുത്ത അഞ്ചുവർഷക്കാലം നടപ്പാക്കുന്ന പ്രകടനപത്രിക പുറത്തിറക്കി.കച്ചേരി കുന്നിൽ മിനി സിവിൽ സ്റ്റേഷൻ, നഗരത്തിൽ പാർക്കിംഗ് സൗകര്യം, ഷീ ലോഡ്ജ്, തൂതപ്പുഴയുടെ സാധ്യത കണക്കിലെടുത്ത് ടൂറിസം പ്രോജക്ടുകൾ, നിലവിലുള്ള സർക്കാർ ആശുപത്രിയെ താലൂക്ക് ആശുപത്രിയാക്കി ഉയർത്തൽ തുടങ്ങി നിരവധി ജനോപകാരപ്രദമായ കാര്യങ്ങളാണ് പ്രകടനപത്രികയിൽ പറയുന്നത്. ചടങ്ങിൽ പി മമ്മിക്കുട്ടി എം എൽ,എ, കെ ബാലകൃഷ്ണൻ എം സിജു സി ജയകൃഷ്ണൻ കെ കെ സൈതലവി തുടങ്ങിയവർ പങ്കെടുത്തു. നാളെ 33 ഡിവിഷനുകളിലും പ്രത്യേക യോഗങ്ങളും, ഡിസംബർ അഞ്ചിന് ഇടതുപക്ഷ മുന്നണിയുടെ പടുകൂറ്റൻ റാലിയും നടത്തുമെന്ന് നേതാക്കൾ അറിയിച്ചു. റാലിയിൽ മന്ത്രി എം ബി രാജേഷ് പങ്കെടുക്കും.