anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ചെർപ്പുളശ്ശേരി പോലീസ് ലഹരിക്കെതിരെ ബുള്ളറ്റ് റാലി നടത്തുന്നു..

ചെർപ്പുളശ്ശേരി. ഈ മാസം 26ന് വെള്ളിയാഴ്ച ചെർപ്പുളശ്ശേരി പോലീസിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സന്ദേശ ബുള്ളറ്റ് റാലി സംഘടിപ്പിക്കുകയാണ്. റാലിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ നിങ്ങളുടെ ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, വാഹനത്തിന്റെ പേപ്പറുകൾ, ബുള്ളറ്റ്    എന്നിവ സഹിതം തിങ്കൾ  ചൊവ്വ ദിവസങ്ങളിൽ  ( 22, 23 ) രാവിലെ പത്തിനും അഞ്ചിനും ഇടയ്ക്ക് ചെർപ്പുളശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി 26ന് നടക്കുന്ന റാലിയിൽ പങ്കെടുക്കണമെന്ന് ചെർപ്പുളശ്ശേരി പോലീസ് അറിയിച്ചു. ഡ്രൈവിംഗ് ലൈസൻസ് ഉള്ള സ്ത്രീ പുരുഷ ഭേദമെന്നെ  ബുള്ളറ്റ് മോട്ടോർ സൈക്കിൾ ഉള്ള  ചെർപ്പുളശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ആർക്കും തന്നെ റാലിയിൽ പങ്കെടുക്കാവുന്നതാണ്. ബുള്ളറ്റ് ഇല്ലാത്ത സ്ത്രീകൾക്ക് ഹോണ്ട ആക്ടീവ ഉപയോഗിച്ചും റാലിയിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്കായി സബ് ഇൻസ്പെക്ടർ വി. ജയൻ എന്ന ഉദ്യോഗസ്ഥനുമായി ബന്ധപ്പെടുക ഫോൺ.+91 94979 34180

 

Spread the News

Leave a Comment