പാലക്കാട്. അന്താരാഷ്ട്ര യോഗാദിനം ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടർ കെ സുധീർ നിർവഹിച്ചു. നാഷ്ണൽ ആയുഷ് മിഷനും ആയുഷ് വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലയിൽ വകുപ്പിന്റെ കീഴിൽ മുതിർന്നവരുടെ 839 ഓളം യോഗ ക്ലബ്ബുകളുണ്ട്. ഏറ്റവും മുതിർന്ന അംഗമായ കോങ്ങാട് ആയുഷ് ക്ലബിലെ ഗംഗാധരനെ പരിപാടിയിൽ ആദരിച്ചു. യോഗാ ദിനത്തിന്റെ ഭാഗമായി ആയുഷ് സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന റാലിയിൽ 687 ഓളം പേർ പങ്കെടുത്തു.
ചക്കാന്തറ നവജ്യോതി പാരിഷ് ഹാളിൽ നടന്ന പരിപാടിയിൽ കിഴക്കഞ്ചേരി ഗവ.ഹോമിയോ ഡിസ്പെൻസറി ചീഫ് മെഡിക്കൽ ഓഫീസർ കെ ശ്രീവിലാസ് അധ്യക്ഷത വഹിച്ചു. ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആഗ്നസ് ക്ലീറ്റസ് യോഗാ ദിന സന്ദേശം നൽകി. വടക്കഞ്ചേരി ഗവആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. കെ കെസന്തോഷ്, പെരിങ്ങോട്ടുകുറിശ്ശി ഗവ.ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ.അജി പുന്നൻ, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ എസ് സുനിത, യോഗ ഡെമോൺസ്ട്രേറ്റർ വി.വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു.