ചെർപ്പുളശ്ശേരി. നഗരസഭയുടെ ഡിവിഷൻ അഞ്ചിലാണ് ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി അശോകൻ മത്സരിക്കുന്നത്. ചെർപ്പുളശ്ശേരി നഗരസഭ ആയി മാറിയതിനു ശേഷം വാർഡ് 5 നടുവട്ടത്തെ എല്ലാ വോട്ടർമാരെയും അശോകന് നേരിട്ട് അറിയാം. കഴിഞ്ഞതവണ അശോകന്റെ ഭാര്യ ഷീജ അശോകൻ ആണ് ഈ ഡിവിഷനിൽ നിന്നും നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അതുകൊണ്ടുതന്നെ ഇത്തവണയും വിജയം ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥിക്കാവുമെന്ന ഉത്തമ വിശ്വാസത്തിൽ തന്നെയാണ് അശോകൻ ജനവിധി തേടുന്നത്.
വോട്ടർമാരെ എല്ലാം മൂന്നും നാലും തവണ അശോകൻ വീട്ടിൽ ചെന്ന് കണ്ടുകഴിഞ്ഞു. ആർക്ക് എന്ത് ആവശ്യമുണ്ടെങ്കിലും ഉടൻ പരിഹരിച്ചു കൊടുക്കുക എന്ന ശൈലി അശോകന്റെ രക്തത്തിൽ അലിഞ്ഞതാണ്. അതുകൊണ്ടുതന്നെ സാമൂഹ്യ പ്രവർത്തനത്തിൽ മറ്റാരെക്കാളും മുൻപന്തിയിൽ എത്താൻ അശോകന് കഴിയുന്നു. നിരവധി വികസനങ്ങൾ തന്റെ ഡിവിഷനിൽ ഇനിയും നടത്താനുണ്ടെന്ന ബോധ്യത്തോടുകൂടി തന്നെയാണ് അശോകൻ വോട്ടർമാരെ സമീപിക്കുന്നത്. ഇത്തവണ നഗരസഭ ഭരണം ഐക്യ ജനാധിപത്യ മുന്നണിക്ക് അനുകൂലമാണെന്നും ഭരണത്തിൽ വന്നാൽ നിരവധിയായ വികസന പ്രവർത്തനങ്ങൾ നടത്താമെന്നും ഉള്ള ആത്മവിശ്വാസം അശോകനിൽ ഉണ്ട്. അതുകൊണ്ടുതന്നെ തന്റെ ചിഹ്നമായ കൈപ്പത്തിയിൽ എല്ലാവരും വോട്ട് ചെയ്യണം എന്ന് അശോകൻ അഭ്യർത്ഥിക്കുന്നു.