anugrahavision.com

ചെർപ്പുളശ്ശേരി നഗരസഭ പതിനാറാം ഡിവിഷനിൽ സച്ചിദാനന്ദൻ എൽഡിഎഫ് സ്ഥാനാർത്ഥി

ചെർപ്പുളശ്ശേരി. നഗരസഭ ഡിവിഷൻ പതിനാറിൽ നിന്നും ഇത്തവണ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് സച്ചിദാനന്ദനാണ്. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിൽ കടന്നു വരികയും ഡിവൈഎഫ്ഐ എന്ന യുവ സംഘടനയുടെ അമരക്കാരനായി പ്രവർത്തിക്കുകയും ചെയ്ത സച്ചിദാനന്ദന് തിരഞ്ഞെടുപ്പ് പുത്തരിയല്ല. സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടില്ലെങ്കിലും പ്രായപൂർത്തിയായ ശേഷം എല്ലാ തെരഞ്ഞെടുപ്പിലും മുൻനിരയിൽ സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണം നടത്തിയ യുവ നേതാവാണ് സച്ചി. അതുകൊണ്ടുതന്നെ ഡിവിഷൻ 16 ലെ എല്ലാ വോട്ടർമാരെയും നേരിട്ട് സച്ചിദാനന്ദന് അറിയാം.Img 20251125 Wa0109(2)

ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിലും, ചെറുപ്പുളശ്ശേരി നഗരസഭയിലും നടത്തിയ വികസനം തന്നെയാണ് സച്ചി വോട്ടർമാരോട് പറയുന്നത്. ഇടതുപക്ഷ പ്രസ്ഥാനം മുഴുവനായും കൂടെയുണ്ടെന്ന വിശ്വാസം തന്നെയാണ് സച്ചിദാനന്ദന്റെ കരുത്ത്. നിരവധിയായ വികസന പ്രവർത്തനങ്ങളും, ക്ഷേമ പ്രവർത്തനങ്ങളും ഡിവിഷൻ 16 ൽ ഇനിയും നടത്താൻ ഉണ്ടെന്നും ഘട്ടംഘട്ടമായി തന്നെ അവയെല്ലാം നടപ്പാക്കും എന്നും സച്ചിദാനന്ദൻ പറഞ്ഞു. അതിനായി അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ വോട്ടുകൾ ചെയ്തു തന്നെ നഗരസഭയിലേക്ക് എത്തിക്കണമെന്നാണ് സച്ചിദാനന്ദന്റെ ആവശ്യം.

.

Spread the News

Leave a Comment