anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ഷൊർണ്ണൂർ ഉപജില്ലാ കലോൽസവത്തിന് തുടക്കമായി

ചെർപ്പുളശ്ശേരി: ഷൊർണ്ണൂർ ഉപജില്ലാ സ്ക്കൂൾ കലോൽസവം മാരായമംഗലം ഗവ:ഹയർ സെക്കൻഡറി. സ്ക്കൂളിൽ വി.കെ. ശ്രീകണ്ഠൻ എം.പി. ഉദ്ഘാടനം ചെയ്തു. പി. മമ്മിക്കുട്ടി എം എൽ എ അധ്യക്ഷത വഹിച്ചു. മദ്ദള ചക്രവർത്തി ചെർപ്പുളശ്ശേരി ശിവൻ മുഖ്യാതിഥിയായി.
നെല്ലായ പഞ്ചായത്ത് പ്രസിഡൻ്റ് കെ. അജേഷ് , ജില്ല  പഞ്ചയത്തംഗം കെ. നസീമ , പി .ടി .എ .പ്രസിഡൻ്റ് സി. അബ്ദുറഹ്മാൻ, രാജൻ പുതനായിൽ, അബ്ബാസ് കളത്തിൽ, പ്രിൻസിപ്പൾ ഇ.കെ. മുഹമ്മദ് റഫീഖ്, ഇ.ശിവദാസൻ എന്നിവർ സംസാരിച്ചു. എ. ഇ. ഒ. സുവർണ്ണ കുമാരി സ്വാഗതവും പ്രധാന അധ്യാപകൻ കെ .സി.മുരളിധരൻ നന്ദിയും പറഞ്ഞു.
ഉപജില്ലയിലെ78 സ്ക്കൂളുകളിൽ നിന്നായി 3472 കുരുന്ന് പ്രതിഭകൾ മാറ്റുരക്കും. സ്ക്കൂളിലും സമീപമുള്ള റംസ് ഓഡിറ്റോറിയത്തിലുമായി
8 പ്രധാന വേദികളും 14 ഉപ വേദികളുമായി 22 വേദികളാണ് സജ്ജീകരിച്ചിട്ടുള്ളത്.
കലോൽസവം 13 ന് സമാപിക്കും

Spread the News

Leave a Comment