തിരുവനന്തപുരം. കേരളത്തിൽ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബർ 9 11 തീയതികളിലായി നടക്കും. തിരുവനന്തപുരം കൊല്ലം കോട്ടയം പത്തനംതിട്ട ഇടുക്കി ആലപ്പുഴ എറണാകുളം ജില്ലകളിൽ ഡിസംബർ 9 നും തൃശ്ശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട് ജില്ലകളിൽ ഡിസംബർ 11 ആണ് വോട്ടെടുപ്പ് നടക്കുക. ഒക്കെ തെരഞ്ഞെടുപ്പ് കമ്മീഷണർ ഏ ഷാജഹാൻ തിരുവനന്തപുരത്തു വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്നുമുതൽ മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വന്നു. വോട്ടെണ്ണൽ ഡിസംബർ 13ന് രാവിലെ 8 മണി മുതൽ നടക്കും.