ചെന്നൈ. നീണ്ട ഇടവേളക്കുശേഷം മെഗാസ്റ്റാർ മമ്മൂട്ടി സിനിമ ചിത്രീകരണത്തിനായി ചെന്നൈയിൽ നിന്നും ഹൈദരാബാദിലേക്ക് പുറപ്പെട്ടു. എയർപോർട്ടിൽ വച്ച് മാധ്യമങ്ങളെ കണ്ടുവെങ്കിലും ഒന്നും പറയാതെ തന്റെ സുഹൃത്ത് ആന്റോ ജോസഫിനൊപ്പം മമ്മൂട്ടി എയർപോർട്ടിനുള്ളിലേക്ക് നടന്നകന്നു. സ്വന്തം കാർ ഡ്രൈവ് ചെയ്താണ് മമ്മൂട്ടി ചെന്നൈ എയർപോർട്ടിൽ വന്നത്. ഇനിമുതൽ സിനിമ സെറ്റുകളിൽ സജീവമായി മമ്മൂട്ടി ഉണ്ടാകുമെന്ന് ഉറപ്പായി കഴിഞ്ഞു. ചികിത്സക്കായി ദീർഘനാളായി വിശ്രമത്തിൽ ആയിരുന്ന മമ്മൂട്ടിയെ കാണാൻ ചെന്നൈ എയർപോർട്ടിൽ മാധ്യമപ്രവർത്തകരും നിരവധി ആരാധകരും എത്തിയിരുന്നു. എല്ലാവരെയും കൈവീശി കാണിച്ച് പുഞ്ചിരിയോടെയാണ് മമ്മൂട്ടി എയർപോർട്ടിനുള്ളിലേക്ക്