anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ജെംസ് കോളേജിൽ ശ്രീനാരായണഗുരു ഓപ്പണ്‍ യുണിവേഴ്‌സിറ്റി അഡ്മിഷന്‍ ആരംഭിച്ചു

* മലപ്പുറം /രാമപുരം* : ജെംസ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ (ഓട്ടോണമസ്) ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ക്ലാസുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ബിഎ അറബി, ബിഎ പൊളിറ്റിക്കല്‍ സയന്‍സ്, ബിഎ അഫ്‌സല്‍ ഉല്‍ ഉലമ, ബിഎ ഇക്കണോമിക്‌സ്, ബിഎ ഹിന്ദി, ബിസിഎ എന്നീ മൂന്നുവര്‍ഷ യുജി പ്രോഗ്രാമുകളിലേക്കും ബിഎ ഇംഗ്ലീഷ്, ബിഎ ഹിസ്റ്ററി, ബിഎ സോഷ്യോളജി, ബിഎ മലയാളം, ബികോം, ബിബിഎ എന്നീ നാലുവര്‍ഷ യുജി പ്രോഗ്രാമുകളിലേക്കും എംഎ ഇംഗ്ലീഷ്, എംഎ ഇക്കണോമിക്‌സ്, എംഎ അറബി, എംഎ പൊളിറ്റിക്കല്‍ സയന്‍സ്, എംഎ ഹിസ്റ്ററി, എംഎ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, എംഎ സോഷ്യോളജി, എംകോം എന്നീ പിജി പ്രോഗ്രാമുകളിലേക്കുമാണ് അഡ്മിഷന്‍. റഗുലര്‍ ഡിഗ്രി ചെയ്യുന്നവര്‍ക്ക് അതോടൊപ്പം ഡിസ്റ്റന്‍സ് ആയി ഈ കോഴ്‌സുകള്‍ ചെയ്യാനാവും. പ്രവേശനത്തിന് പ്രായപരിധിയില്ല. ടിസി (വിടുതല്‍ സര്‍ട്ടിഫിക്കറ്റ്) ആവശ്യമില്ല. വിവരങ്ങള്‍ക്ക് 7012018533, 9037395128 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് കോ-ഓര്‍ഡിനേറ്റര്‍ ലത്തീഫ് അസ്്‌ലം അറിയിച്ചു.

Spread the News

Leave a Comment