anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

മോഹൻലാലിന് ആശംസകൾ അറിയിച്ച് അമ്മ സംഘടന

കൊച്ചി. ദാദാസാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ച പ്രശസ്ത നടൻ മോഹൻലാലിനെ അമ്മ സംഘടന ആശംസകൾ അറിയിച്ചു. മികച്ച സമഗ്ര സംഭാവനയ്ക്കുള്ള ദാദാസാഹേബ് പുരസ്കാരം മലയാളത്തിൽ ലഭിച്ചതിൽ അമ്മ സംഘടനയ്ക്ക് അതീവ സന്തോഷമുണ്ടെന്ന് അമ്മ സംഘടന പ്രസിഡണ്ട് ശ്വേതാ മേനോൻ പറഞ്ഞു.Img 20250920 Wa0335

കഴിഞ്ഞ നാലു ദശാബ്ദങ്ങളായി മലയാള സിനിമയെ വാനോളം ഉയർത്തിയ ചലച്ചിത്ര നടനാണ് മോഹൻലാൽ എന്നും, ഇനിയും അദ്ദേഹം കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ എന്നും മലയാളം ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മ അറിയിച്ചു..  സംഘടനയ്ക്ക് എന്നും നന്മ മാത്രം ചെയ്ത ചലച്ചിത്ര നടനായ മോഹൻലാലിനെ എല്ലാ അഭിനന്ദനങ്ങളും അറിയിക്കുന്നതായും അമ്മ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

Spread the News

Leave a Comment