ചെർപ്പുളശ്ശേരി. പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ സംഗീതോത്സവത്തിന്റെ നടത്തിപ്പിനായി സംഭാവന ടിക്കറ്റ് എടുക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ ആണ് ക്ഷേത്ര കമ്മിറ്റി ഒരുക്കിയിട്ടുള്ളത്.. 100 രൂപയുടെ ടിക്കറ്റ് എടുക്കുന്ന ഭാഗ്യവാന് ഒന്നാം സമ്മാനമായി ഹീറോ പാഷൻ പ്ലസ് ബൈക്കും, രണ്ടാം സമ്മാനമായി ടിവിഎസ് ജൂപ്പിറ്റർ സ്കൂട്ടറും, മൂന്നാം സമ്മാനമായി ഡബിൾ ഡോർ ഫ്രിഡ്ജ് എന്നിവ സമ്മാനമായി നൽകും. നാലാം സമ്മാനമായി സൈക്കിൾ 10 പേർക്ക്, അഞ്ചാം സമ്മാനമായി 10 പേർക്ക് സീലിംഗ് ഫാൻ, ആറാം സമ്മാനമായി 20 പേർക്ക് സ്റ്റീൽ അടുക്ക്, ഏഴാം സമ്മാനമായി അഞ്ച് ലിറ്റർ പ്രഷർ കുക്കർ എട്ടാം സമ്മാനമായി സ്റ്റീൽ വാട്ടർ ബോട്ടിൽ എന്നിങ്ങനെ നിരവധി സമ്മാനങ്ങൾ ആണ്. ആഘോഷ കമ്മിറ്റി ഒരുക്കിയിട്ടുള്ളത്. ഒക്ടോബർ രണ്ടാം തീയതി രാവിലെ 11 30ന് പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ ശ്രീദുർഗ ഓഡിറ്റോറിയത്തിൽ വച്ച് നറുക്കെടുപ്പ് നടക്കുന്നതും സമ്മാനർഹർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുന്നതുമാണ്.