anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ഓണത്തിന്റെ വരവറിയിച്ച് അത്തം എത്തി

ഓണത്തിന്റെ വരവ് അറിയിച്ച് അത്തം എത്തി. രാവിലെ മുതൽ 10 ദിവസം മുറ്റത്തെ പൂക്കളം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് മലയാളികൾ. പണ്ടൊക്കെ കാട്ടിലും നാട്ടിലും ഒക്കെയായി പൂവറുത്ത് പൂക്കളം ഇട്ടിരുന്നെങ്കിൽ ഇന്ന് മാർക്കറ്റിൽ പൂക്കൾ സുലഭമായി ലഭിക്കുന്നുണ്ട്. എന്നാൽ ഇപ്പോഴും സ്വന്തം വീട്ടിൽ നിന്നും എടുക്കുന്ന പൂക്കൾ കൊണ്ട് പൂക്കളം ഇടുന്ന മലയാളി വീട്ടമ്മമാരെയും നമുക്ക് കാണാനാകുന്നു. തൃക്കാക്കരപ്പനെ കുടിയിരുത്താനുള്ള ഇരിപ്പിടമാണ് പൂക്കളം എന്നത്രെ ഐതിഹ്യം. തൃപ്പൂണിത്തുറ അത്തച്ചമയം പ്രസിദ്ധമായ ഉത്സവമാണ്. ഏതായാലും നാളെ മുതൽ ഇനി 10 ദിവസം വീട്ടമ്മമാർക്കും കുട്ടികൾക്കും ഉത്സവ പ്രതീതിയാണ്. സ്കൂളുകളിലും കോളേജുകളിലും ഒക്കെ പൂക്കള മത്സരം സംഘടിപ്പിക്കാറുണ്ട്. പഴമയുടെ നിറംമങ്ങാത്ത ഓർമ്മകളുമായി പൂക്കളം തീർത്ത് ഓണത്തെ വരവേൽക്കുകയാണ് മലയാളികൾ.

പാലക്കാട് റെയിൽവേ കോളനിയിൽ സുമംഗല തീർത്ത പൂക്കളംImg 20250825 Wa0059

Spread the News

Leave a Comment