anugrahavision.com

” ഗംഗ യമുന സിന്ധു സരസ്വതി “

പുതിയ ചലച്ചിത്ര നിർമ്മാണ കമ്പനിയായ പെൻ സിനിമാസ് ആദ്യമായി നിർമ്മിക്കുന്ന
“ഗംഗ യമുന സിന്ധു സരസ്വതി ” എന്ന ആന്തോളജി സിനിമയുടെ ടൈറ്റിൽ പോസ്റ്റർ, പാലാരിവട്ടം ഡോൺ ബോസ്ക്കോ മിനി തിയറ്ററിൽവെച്ച് പ്രകാശനം ചെയ്തു.
സമൂഹത്തിന്റെ വ്യത്യസ്ത മേഖലയിലൂടെ സഞ്ചരിക്കുന്ന നാല് വനിതകളുടെ കഥ പറയുന്ന
ഈ ചിത്രത്തിന് ഭാരത്തിന്റെ പുണ്യ നദികളുടെ പേരാണ് നൽകിയിരിക്കുന്നത്.
സാജു നവോദയ (പാഷാണം ഷാജി), ലാൽ പ്രിയൻ,പ്രശാന്ത് കാഞ്ഞിരമറ്റം,ഷിജു അഞ്ചു മന തുടങ്ങിയവരാണ് സംവിധായകർ.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-
ടി ആർ ദേവൻ.
മലയാള ചലചിത്ര താരങ്ങളായ ധർമ്മജൻ ബോൾഡാട്ടി,വിപിൻ ജോർജ്, പ്രസാദ് കലാഭവൻ,പ്രദീപ് പള്ളുരുത്തി,മനോജ് ഗിന്നസ്സ്,രശ്മി അനിൽ, മുഹമ്മ പ്രസാദ്,
പ്രവീൺ ഹരിശ്രീ,
ഷഫീർ ഖാൻ,സൂരജ് പാലക്കാരൻ,ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി സജി പൊൻമേലിൽ, കുരുവിള മാത്യൂസ്. പോൾ ജെ മാമ്പിള്ളി. എം ജി ശ്രീജിത്,ജി സന്തോഷ് കുമാർ,
സി ആർ ലെനിൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
കോഡിനേറ്റർ ഋഷി രതീഷ്.
മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഉടൻ ആരംഭിക്കും.
പി ആർ ഒ-എ എസ് ദിനേശ്.

Spread the News

Leave a Comment