അമ്പലപ്പാറ: വേങ്ങശ്ശേരി എൻ.എസ്.എസ് ഹൈസ്കൂളിൽ ലോകകപ്പ് ഫുട്ബോൾ ആഘോഷത്തിന്റെ ഭാഗമായി ഫാൻസ് ഷോയും സൗഹൃദ ഫുട്ബോൾ മത്സരവും സംഘടിപ്പിച്ചു. പരിപാടി പ്രധാനാധ്യാപകൻ എം. ശശികുമാർ ഉദ്ഘാടനം ചെയ്തു.
സീനിയർ അസിസ്റ്റന്റ് കെ. അജിത് തമ്പാൻ, .എസ് ആർ ജി. കൺവീനർ കെ. മുരളീകൃഷ്ണൻ, ബി.ആർ.സി. സ്പെഷ്യൽ എഡ്യൂക്കേറ്റർ എം.ടി. ഷഫീർ, ബി. ധരേഷ്, റിനു എം. റോയ്, എം. ഗിരീഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ലോകകപ്പ് ഫുട്ബോളിന്റെ ആവേശം വിദ്യാർത്ഥികളിലും അധ്യാപകരിലും പകർന്നുനൽകുന്ന തരത്തിൽ നടന്ന ഫാൻസ് ഷോയും സൗഹൃദ ഫുട്ബോൾ മത്സരവും ശ്രദ്ധേയമായി.