anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ചെപ്പുളശ്ശേരിയിൽ ബൈക്ക് അപകടം യുവാവ് മരണമടഞ്ഞു

ചെർപ്പുളശ്ശേരി. തൂത മുണ്ടൂർ സംസ്ഥാനപാതയിൽ  കച്ചേരി കുന്ന് കാക്കാ തോടിന് സമീപത്ത് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. ശ്രീകൃഷ്ണപുരം കാഞ്ഞിരംപാറ, മൂരിച്ചിറ വീട്ടിൽ മുഹമ്മദ് അജ്മൽ 25 ആണ് മരണമടഞ്ഞത്. ഇയാൾ സഞ്ചരിച്ച ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് അജ്മലിനെ മാങ്ങോട്ട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്നലെ രാത്രി  12.30 നാണ് സംഭവം നടന്നത്. ഈ ഭാഗങ്ങളിൽ അപകടം പതിവാണെന്നും വാഹനങ്ങളുടെ അമിതവേഗതയാണ് അപകടങ്ങൾക്ക് കാരണമാകുന്നത് എന്നും പ്രദേശവാസികൾ പറയുന്നു.

Spread the News

Leave a Comment