ചെർപ്പുളശ്ശേരി. നഗരസഭയുടെ കാറൽമണ്ണ ആറാം ഡിവിഷനിൽ നിന്നും ജനവിധി തേടുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥിയാണ് കെ ഉഷ. ചെർപ്പുളശ്ശേരി ഗ്രാമപഞ്ചായത്ത് ആവുന്ന കാലഘട്ടത്തിൽ ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആയിരുന്നു ഉഷ. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ സിപിഐഎമ്മിന്റെ സജീവ പ്രവർത്തക. പി കെ എസ് ഇന്റെ സംസ്ഥാന കമ്മിറ്റി അംഗം അങ്ങനെ രാഷ്ട്രീയ രംഗത്തും ഭരണ രംഗത്തും പയറ്റി തെളിഞ്ഞ ഉഷയ്ക്ക് തെരഞ്ഞെടുപ്പ് എന്നത് ഒരു കവിത പോലെ മനോഹരമായ അനുഭവമാണ്.
സുപരിചിതരായ നാട്ടുകാരായ വോട്ടർമാരെ നേരിൽകണ്ട് വോട്ട് ചോദിക്കുന്ന രീതി തന്നെയാണ് ഉഷ സ്വീകരിക്കുന്നത്. അത്രയധികം സ്വാധീനമുള്ള മേഖലയിലാണ് ഇത്തവണ മത്സരിക്കുന്നത്. അതുകൊണ്ടുതന്നെ വലിയ വിജയപ്രതീക്ഷയും ഉഷയ്ക്കുണ്ട്. വീടില്ലാത്ത പാവപ്പെട്ട ജനങ്ങൾക്ക് വീട് ഒരുക്കി കൊടുക്കുക, പെൻഷൻ ഇല്ലാത്ത നിരവധി കുടുംബങ്ങൾക്ക് അത് ശരിയാക്കി കൊടുക്കുക. കാർഷിക രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരിക, എല്ലാ വീടുകളിലേക്കും ഗതാഗതസൗകര്യവും കുടിവെള്ളവും എത്തിക്കുക. അങ്ങനെ നൂറായിരം ആവശ്യങ്ങൾ തന്റെ ഡിവിഷനിൽ ഉണ്ടെന്നുള്ള കൃത്യമായ ബോധത്തോടെ തന്നെയാണ് ഇത്തവണ മത്സരിക്കാൻ ഒരുങ്ങിയത്. ചെർപ്പുളശ്ശേരി നഗരസഭയിലെ തുടർഭരണത്തിൽ ചുക്കാൻ പിടിച്ചു കൊണ്ട് ഇതെല്ലാം നേടിക്കൊടുക്കുക എന്നത് ഉഷയുടെ ദൃഢനിശ്ചയമാണ്. ജാതിമതഭേദമില്ലാതെ, ജയിച്ചു കഴിഞ്ഞാൽ രാഷ്ട്രീയ വ്യത്യാസം ഇല്ലാതെ ഏവരെയും ചേർത്തുപിടിച്ചുകൊണ്ട് അവരുടെയെല്ലാം ഹൃദയത്തിൽ ഏറ്റിയ ഉഷയായി ഭരണരംഗത്ത് ശോഭിക്കുക തന്നെയാണ് തന്റെ ലക്ഷ്യം എന്ന് ഉഷ പറയുന്നു.
ഒരു പ്രസ്ഥാനം മുഴുവൻ തന്റെ കൂടെ നിലനിൽക്കുമ്പോൾ തീർത്തും ആശങ്ക ഇല്ലാതെ ജയിച്ചു കയറി പാർട്ടിയുടെ യശസ്സ് വാനോളം ഉയർത്തുകയാണ് ഉഷയുടെ ലക്ഷ്യം.