വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ ജൂനിയർ റെഡ്ക്രോസിൻ്റേയും (ജെ ആർ സി ) വേങ്ങശ്ശേരി പി കെ ദാസ് മെഡിക്കൽ സെൻ്ററിൻ്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ പ്രഥമ ശുശ്രൂഷ പരിശീലന ക്ലാസ്സ് ഡോ: എ.സോനു സോമൻ ഉദ്ഘാടനം ചെയ്തു.ഡോ: കെ.ടി നജീബ മുഖ്യാതിഥിയായി പങ്കെടുത്തു.പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു.ജെ.ആർ.സി കൗൺസിലർ ബി.ധരേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ എസ് ആർ ജി കൺവീനർ കെ.മുരളീകൃഷ്ണൻ ആശംസയും സ്കൂൾ ലീഡർ കെ.ജിഷ്ണ നന്ദിയും പറഞ്ഞു. പരിശീലന ക്ലാസിന് ഡോ.എ.സോനു സോമൻ നേതൃത്വം നൽകി